തമിഴ്‍നാട്ടില്‍ മാര്‍ക്ക് ആന്റണി 7.9 കോടിയാണ് റിലീസിന് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മൻ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിശാലിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണിത്. മാര്‍ക്ക് ആന്റണി ഹിറ്റുറപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബോക്സ് ഓഫിസില്‍ സുവര്‍ണകാലും തിരിച്ച് എത്തിയിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
വിശാലിന്റെ മാര്‍ക്ക് ആന്റണി പ്രദര്‍ശനത്തിനെത്തുമ്പോള്‍ താരത്തിന്റെ കടുത്ത ആരാധകരും നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിച്ചിട്ടുണ്ടാകുക സാധാരണ ഒരു സ്വീകരണമായിരിക്കും. എന്നാല്‍ പ്രതീക്ഷകളൊക്കെ തെറ്റിക്കുംവിധമാണ് വിശാല്‍ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബോക്സ് ഓഫീസിലും ആ മാറ്റം വളരെ പ്രകടനമാണ് എന്നാണ് മാര്‍ക്ക് ആന്റണിയുടെ ലഭ്യമാകുന്ന കളക്ഷൻ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന എന്നതിനാല്‍ തമിഴകത്ത് ജവാന് തിരിച്ചടിയാകുമെന്നാണ് വ്യക്തമാകുന്നത്.
Extraordinary opening for #MarkAntony
Day 1 Tamilnadu 7.9cr 🔥🔥🔥 pic.twitter.com/wvCYYbOm04
— Karthik Ravivarma (@Karthikravivarm) September 16, 2023
ദളപതി വിജയ്‍ക്ക് പ്രത്യേക നന്ദി പറഞ്ഞായിരുന്നു മാര്‍ക്ക് ആന്റണിയുടെ ഇൻട്രോ. കാര്‍ത്തിയായിരുന്നു വോയ്‍സ് ഓവര്‍ നല്‍കിയത്. തമിഴകത്തിന്റെ തലയെന്ന വിശേഷിപ്പിക്കപ്പെടുന്ന അജിത്തിന്റെ സിനിമകളുടെ റെഫറൻസുകളും മാര്‍ക്ക് ആന്റണിയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തമിഴകത്തെ എല്ലാ മുൻനിര താരങ്ങളുടെ ആരാധകര്‍ക്കും ആവേശമാകുകന്ന മാര്‍ക്ക് ആന്റണിയില്‍ എസ് ജെ സൂര്യയുടെ വേഷവും പ്രശംസിക്കപ്പെടുന്നു.
മാര്‍ക്ക് ആന്റണി ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏകദേശം ഒരു മാസത്തിന് ശേഷം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം ആദിക് രവിചന്ദ്രൻ ആണ്. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ക്ക് ആന്റണി വിശാലിന്റെ വൻ തിരിച്ചുവരവാണ് അടയാളപ്പെടുത്തുന്നത്. വിശാല്‍ മാര്‍ക്ക് ആന്റണിയായിട്ടാണ് എത്തിയിരിക്കുന്നത്. സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും വേഷമിട്ട മാര്‍ക്ക് ആന്റണിയില്‍ അന്തരിച്ച നടി സില്‍ക്ക് സ്‍മിതയുടെ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: