ചെന്നൈ: രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസ് ജനപ്രീതി നേടിയതിന് പിന്നാലെ വന്ദേ സ്ലീപ്പര്‍ ട്രെയിനുകളും വന്ദേ മെട്രോകളും എത്തുന്നു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഇതിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ ബിജി മല്യ അറിയിച്ചു.
12 കോച്ചുകളാണ് വന്ദേ മെട്രോയില്‍ ഉണ്ടാകുക എന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഓടുന്ന പാസഞ്ചറുകള്‍ക്ക് ബദലായാണ് വന്ദേമെട്രോയുടെ വരവ്. ഒക്ടോബര്‍ 31-ന് മുമ്പ് വന്ദേ മെട്രോ സജ്ജമാകും. അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ വന്ദേ മെട്രോ സര്‍വീസിന് തുടക്കമാകും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ വന്ദേഭാരത് എക്സ്പ്രസില്‍ രാത്രി സമയങ്ങളില്‍ സര്‍വീസ് ലഭ്യമല്ല. ഇതിന് പരിഹാരമായി ദീര്‍ഘദൂര യാത്രകള്‍ക്കായി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. 16 കോച്ചുകളായിരിക്കും സ്ലീപ്പറില്‍ ഉണ്ടാകുക. അടുത്ത വര്‍ഷം മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: