Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്രത്തില്‍ ഇടംപിടിച്ച തിരുവനന്തപുരം പ്രസ് ക്ലബ് പത്രസമ്മേളനഹാള്‍ നവീകരിച്ചു: ഉദ്ഘാടനം 18 ന് മണ്‍ചെരാതുകള്‍ തെളിച്ച്

Janmabhumi Online by Janmabhumi Online
Sep 15, 2023, 09:28 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ആണ് കേരളത്തില്‍ ആദ്യത്തെ മാധ്യമപഠന കേന്ദ്രം ആരംഭിക്കുന്നത്. ആറുപതിറ്റാണ്ടുമുമ്പായിരുന്നു അത്. നൂറ്റി ഇരുപതുവര്‍ഷമായി ഇന്ത്യയിലെ തന്നെ ആദ്യ മാധ്യമപുസ്തകങ്ങളില്‍ ഒന്നായ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘വൃത്താന്തപത്രപ്രവര്‍ത്തനം’ പുറത്തിറങ്ങിയത്.
ഈ പാരമ്പര്യംതന്നെ പിന്തുടര്‍ന്നാണ് ഉദ്ദേശം അരനൂറ്റാണ്ടു മുമ്പ് തിരുവനന്തപുരം പ്രസ് ക്ലബ് പത്രസമ്മേളനം എന്ന പ്രക്രിയ തുടങ്ങിവയ്‌ക്കുന്നത്. ഭരണതലസ്ഥാനമായ തിരുവനന്തപുരത്ത് അതിനു മുമ്പ് പത്രസമ്മേളനങ്ങള്‍ വിളിച്ചിരുന്നത് സെക്രട്ടേറിയറ്റില്‍തന്നെ മന്ത്രിമാര്‍ നേരിട്ടാണ്. അപ്പോഴും പൊതുജനങ്ങളുടെ പ്രതിനിധികള്‍ക്കോ, രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കോ സ്വന്തമായി ഓഫീസ് കെട്ടിടങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ നേതാക്കള്‍ക്ക് പത്രപ്രതിനിധികളോട് തങ്ങള്‍ക്കു പറയാനുള്ളതു പറയണമെങ്കില്‍ പത്രം ഓഫീസുകളില്‍തന്നെ പോകണമായിരുന്നു.
ഈ പരിമിതി മറികടക്കാനാണ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഭാവനാശാലികളായ പൂര്‍വസൂരികള്‍ അന്നുണ്ടായിരുന്ന സാമാന്യം വലിയ മുറിയില്‍ പത്രസമ്മേളനം വിളിച്ചുതുടങ്ങിയത്. പിന്നീട് ക്ലബിനു വലിയ കെട്ടിടമുണ്ടായപ്പോള്‍ അതിലെ ഒരു ഹാള്‍ പത്രസമ്മേളനത്തിനായി മാറ്റിവച്ചു. അതിനെ കുറെക്കൂടി മോടിപിടിപ്പിച്ചപ്പോള്‍ 1995ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്തതാണ് തൊട്ടുമുമ്പുള്ള പത്രസമ്മേളനഹാള്‍. അതാണ് ഇപ്പോള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ വളരെ മെച്ചപ്പെടുത്തി ആധുനിക സംവിധാനങ്ങളോടെ പുനരുദ്ധരിച്ചിരിക്കുന്നതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എന്‍.സാനുവും അറിയിച്ചു..
ചരിത്രത്തില്‍ ഇടംപിടിച്ച ഒട്ടേറെ പത്രസമ്മേളനങ്ങള്‍ ഈ ഹാളില്‍ നടന്നിട്ടുണ്ട്. ടി.എന്‍.ജി ഹാള്‍ വരുന്നതിനുമുമ്പ് മീറ്റ് ദ പ്രസ് നടന്നിരുന്നതും ഇവിടെയാണ്. നേതാക്കളുടെ പത്രസമ്മേളനങ്ങളില്‍ ചോദ്യശരങ്ങളുതിര്‍ത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്ന നമ്മുടെ പൂര്‍വികരായ പ്രഗത്ഭ പത്രപ്രവര്‍ത്തകരെയും സ്മരിക്കേണ്ടതുണ്ട്.
ഇന്നും സാധാരണക്കാരായ നേതാക്കളും സംഘടനാ നേതാക്കളും ജനങ്ങളുടെ ആവലാതികള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തിക്കുന്നത് പ്രസ് ക്ലബിന്റെ പത്രസമ്മേളന വേദിയിലൂടെയാണ്.

തിങ്കളാഴ്ച വൈകിട്ട് 4ന് മണ്‍ചെരാതുകള്‍ തെളിച്ചാണ് ഉദ്ഘാടനം.
സി പി എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, യു ഡി ഫ് കണ്‍വീനര്‍ എം എം ഹസന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ലോക പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ക്ലബിന്റെ മുന്‍ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ഉപഹാരം നല്‍കി ആദരിക്കും.
സെക്രട്ടറി കെ.എന്‍.സാനു സ്വാഗതവും ട്രഷറര്‍ എച്ച്.ഹണി നന്ദിയും പറയും.

Tags: press clubthiruvananthapuram press club
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതലക്കോടം ഹോളിഫാമിലി ആശുപത്രി മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന പ്രവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്തംഗം പ്രഫ.എം.ജെ.ജേക്കബ് പ്രസ്‌ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ക്കു കൈമാറി നിര്‍വഹിക്കുന്നു. ആല്‍വിന്‍ തോമസ്, സിസ്റ്റര്‍ മേരി ആലപ്പാട്ട്, ഡോ.ഷിജി തോമസ് വര്‍ഗീസ്, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍, ഡോ. അത്തിഖ് ഉമ്മർ എന്നിവർ സമീപം
Local News

മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ഹൃദയാരോഗ്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Thiruvananthapuram

കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം 24 മുതല്‍; മന്തി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും, വയനാടിനും കൈത്താങ്ങ്

Kerala

മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ സജേഷിന് വിട

Local News

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം മാധ്യമപ്രവർത്തകരെ തടഞ്ഞ സംഭവം : ഇടുക്കി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു

വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ മാധ്യമ
പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍
 പ്രമോദ് ജി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കായി “വനപർവ്വം” സംഘടിപ്പിച്ച് വനം വകുപ്പ് ; ദ്വിദിന പഠന ശില്‍പശാല നടന്നത് പാമ്പാടുംചോല ദേശീയോദ്യാനത്തിൽ

പുതിയ വാര്‍ത്തകള്‍

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies