കോട്ടയം: പാവപ്പെട്ട റബ്ബര്‍ കര്‍ഷകര്‍ക്ക് തറവില 250 രൂപ നല്‍കും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ അടുത്ത തിരഞ്ഞെടുപ്പിലും വാഗ്ദാനം ആവര്‍ത്തിച്ചതല്ലാതെ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ലെന്ന് ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റും റബ്ബര്‍ ബോര്‍ഡ് അംഗവുമായ എന്‍. ഹരി പറഞ്ഞു.
ഇത് മറച്ച് വയ്‌ക്കാനായി നിരന്തരമായി കേന്ദ്ര സര്‍ക്കാരിനും റബ്ബര്‍ ബോര്‍ഡിനും എതിരെ വ്യാപകമായി വ്യാജപ്രചരണങ്ങളും സമരകോലാഹലങ്ങളും നടത്തുകയാണ് സിപിഎം. റബ്ബര്‍ ബോര്‍ഡ് നിര്‍ത്തലാക്കുന്നു, ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റുന്നു കപ്പ് ലീബ് (ചിരട്ട പ്പാല്‍) ഇറക്കുമതി തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു പറഞ്ഞിരുന്നത്. ഇതെല്ലാം ഇനി പറഞ്ഞ് നില്‍ക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയതോടെ നട്ടാല്‍ കുരുക്കാത്ത പുതിയ നുണകളുമായി ഇറങ്ങിയിരിക്കുകയാണെന്നും അദേഹം വിമര്‍ശിച്ചു.
അതില്‍ പ്രധാനം ആയി പറയുന്നത് റബ്ബര്‍ ആക്ട് മാറി റബ്ബര്‍ ബില്‍ വരുന്നു എന്നാണ്, അത് കര്‍ഷക ദ്രോഹം ആണെന്നാണ്. തികച്ചും വസ്തുതാ വിരുദ്ധമായ കാര്യമാണിത്. കര്‍ഷകര്‍ക്ക് ഒരു തരത്തിലും മുമ്പ് ഉണ്ടായിരുന്ന അതായത് ആക്ടില്‍ ഉണ്ടായിരുന്ന ഒരു കാര്യവും ലംഘിക്കുന്നില്ല. മറിച്ച് കര്‍ഷകര്‍ക്കായുള്ള കാര്യങ്ങള്‍ മാത്രം അല്ല വ്യാവസായിക സൗഹൃദവും കൂടിയായിരിക്കും പുതിയ ബില്ലെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദേഹം പറഞ്ഞു.
CPI (M) വ്യാജ പ്രചരണം അവസാനിപ്പിക്കണം…പാവപ്പെട്ട റബ്ബർ കർഷകർക്ക് തറവില 250 രൂപ നൽകും എന്ന് പറഞ്ഞ് അധികാരത്തിൽ…
Posted by N Hari BJP on Friday, September 15, 2023
എന്നാല്‍ ഇന്നലെ സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ കര്‍ഷക സംഘം പുതിയ കണ്ടെത്തലുകളുമായി വന്നിരിക്കുകയാണ്. കര്‍ഷക സംഘം നേതാവായ കെ.എം. രാധാകൃഷ്ണന്റെ പ്രസ്താവന മുന്‍കാലങ്ങളില്‍ ബഡ്ജറ്റുകളില്‍ 500 കോടിയോളം കേന്ദ്രസര്‍ക്കാര്‍ നീക്കിവയ്‌ക്കാറുണ്ടായിരുന്നു ഇപ്പോള്‍ കഴിഞ്ഞ ബഡ്ജറ്റില്‍ 218 കോടിയും ഇത്തവണ 210 കോടിയും എന്നാണ് പറയുന്നത്. അങ്ങനെ വരുന്നതു കൊണ്ട് ഇത് ഇല്ലാതാകും അതായത് റബ്ബര്‍ ബോര്‍ഡ് കാരണമായി പറയുന്നത് എഫ്ഒമാരുടെ കുറവ് സയന്റിസ്റ്റുകളുടെ കുറവ് സാങ്കേതികവിദഗ്‌ദ്ധരുടെ കുറവ് മറ്റ് കര്‍ഷകര്‍ക്ക് ലഭിക്കണ്ട സേവനങ്ങള്‍ ഒക്കെ ഇല്ലാതാകുന്നു എന്നാണ്. എന്നാല്‍ ഇത് തെറ്റാണ്.
കര്‍ഷക സംഘത്തിന് എവിടുന്നാണ് ഈ കണക്കുകള്‍ കിട്ടിയതെന്നും എന്‍. ഹരി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ഇക്കാലത്തിനിടയില്‍ ഏറ്റവും കൂടിയ തുക ബഡ്ജറ്റില്‍ നീക്കിവച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണന്ന് സിപിഎം തിരിച്ചറിയണം. ഈ ബഡ്ജറ്റില്‍ 268.76 കോടി ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടിയതുകയാണ് ഇത് എന്ന് തിരിച്ചറിയണം. റിക്രൂട്ട്‌മെന്റ് റൂള്‍സ് പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ അതിന്റെ അന്തിമ ഘട്ടത്തിലാണ്. അതുപോലെ തന്നെയാണ് എഫ്ഒമാരുടേയും ഗവേഷകരുടേയും കാര്യങ്ങള്‍ എന്നും അദേഹം വ്യക്തമാക്കി.
ആടിനെ പട്ടിയാക്കുകയും പിന്നിട് അതിനെ പേപ്പട്ടിയാക്കുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ട് അത് അവസാനിച്ചിരികുന്നു. കേന്ദ്രസര്‍ക്കാരിനേയും ബോര്‍ഡിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി നടത്തുന്ന പ്രചാരണം വില പോകില്ല. കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അതോടൊപ്പം മനസിലാക്കുകയും ചെയ്യുന്നുവെന്നും എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: