ന്യൂഡല്‍ഹി : ഒളിവിലായിരുന്ന ഐഎസ് ഭീകരന് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. ഐഎസ് സൂത്രധാരന്‍ അറഫാത്ത് അലിയെയാണ് പിടികൂടിയത്. കെനിയയിലെ നയ്റോബിയില്‍ നിന്ന് വരും വഴിയാണ് ഭീകരൻ എന്‍ഐഎ പിടിയിലായത്.
കര്‍ണാടകയിലെ ശിവമോഗ ജില്ലക്കാരനാണ് അറഫാത്ത് അലി. ശിവമോഗ ഐഎസ് കേസിലെ പ്രതിയാണ് ഇയാള്‍. യുവാക്കളെ ഐഎസ് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയാണ് ഇയാൾ. കഴിഞ്ഞ രണ്ട് കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്നു അലി. 2020 മുതൽ വിദേശത്തുനിന്ന് ഇന്ത്യ വിരുദ്ധ നടപടികള്‍ നടത്തിവരികയായിന്നു.
ശിവമോഗ ഭീകരാക്രമണ ഗൂഢാലോചന കേസി പ്രതികളുമായി അറാഫത്ത് സജീവമായി ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ഗൂഢാലോചന ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചിരുന്നു. മംഗളൂരുവില്‍ കദ്രി മഞ്ജുനാഥ ക്ഷേത്രത്തില്‍ സ്ഫോടനം നടത്താനായി പദ്ധതിയിട്ടു. ഉഗ്രസ്ഫോടക ശേഷിയുള്ള ഐഇഡിയുമായി ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: