ഒട്ടാവ: കാനഡയിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടണമെന്ന് കാനഡയിലെ സിഖ് ഭീകര സംഘടന.
ജി 20 സമ്മേളനത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് ഭീകരരെ പ്രകോപിപ്പിച്ചത്. ഇന്ത്യന്‍ നയതന്ത്രജ്ഞനെ മടക്കി വിളിച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അക്രമം അഴിച്ച് വിടുമെന്ന് ഭീകരര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ-കാനഡ ബന്ധത്തിന്റെ പുരോഗതിക്ക് പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം അനിവാര്യമാണെന്ന് നരേന്ദ്ര മോദി ട്രൂഡോയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍-എംബസി അടച്ചുപൂട്ടണമെന്ന ഭീഷണിയുമായി വിഘടനവാദ സംഘടനകള്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: