ഭോപ്പാല്‍ : മധ്യപ്രദേശിലെ ബിനാ എണ്ണശുദ്ധീകരണശാലയില്‍ 50,000 കോടി രൂപയുടെ എഥിലീന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിനിര്‍വഹിച്ചു. ഈ പദ്ധതി ആരംഭിക്കുന്നതോടെ ഏകദേശം 2.77 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും മധ്യപ്രദേശിന്റെ വ്യാവസായിക രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാകുകയും ചെയ്യും. പെട്രോളിയം കോംപ്ലക്സിന്റെ മാതൃകയും മോദി പരിശോധിച്ചു.
സംസ്ഥാനത്തെ 10 പുതിയ വ്യവസായ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതികള്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം കൊണ്ടുവരുകയും 2.37 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
നര്‍മദാപുരം ജില്ലയില്‍ 3,000 കോടി രൂപയുടെ ഇലക്ട്രിക്കല്‍, പുനരുപയോഗ ഊര്‍ജ ഉപകരണ നിര്‍മാണ വ്യവസായ മേഖല, ഇന്‍ഡോറില്‍ രണ്ട് പുതിയ ഐടി പാര്‍ക്കുകള്‍, ഡല്‍ഹി മുംബൈ എക്സ്പ്രസ് വേയ്ക്ക് സമീപം രത്ലാമില് മെഗാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവയുടെ തറക്കല്ലിടലും നിര്‍വഹിച്ചു.
ഷാജാപൂര്‍, ഗുണ, മൗഗഞ്ച്, അഗര്‍ മാള്‍വ, നര്‍മദാപുരം, മാക്സി എന്നിവിടങ്ങളിലായി ആറ് പുതിയ വ്യവസായ മേഖലകളുടെ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് പുരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: