കണ്ണൂർ: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി. പി മുകുന്ദന് കണ്ണൂരിന്റെ യാത്രാമൊഴി.ബിജെപി ജില്ലാ കാര്യാലയത്തിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ചാലോട്, മട്ടന്നൂർ വഴി ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മണത്തണയിലെ കൊളങ്ങരേത്ത് വീട്ടിലെത്തി.
മൂത്ത സഹോദരൻ ചന്ദ്രന്റെ വീട്ടിലാണ് അന്തിമ ചടങ്ങുകൾ നടക്കുക. ഇവിടെയായിരുന്നു മുകുന്ദേട്ടൻ അവസാനകാലത്ത് കഴിഞ്ഞിരുന്നത്. നൂറു കണക്കിന് നാട്ടുകാരും പ്രവർത്തകരുമാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരിക്കുന്നത്. നാലു മണിയോടെ തറവാട്ടു ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. എ റണാകുളം അമൃതാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു പി. പി മുകുന്ദൻ അന്തരിച്ചത്.
കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്ത് മണത്തണയില്‍ ജനിച്ച മുകുന്ദന്‍ ആറുപതിറ്റാണ്ടായി കേരളത്തിന്റെ പൊതു സമൂഹത്തില്‍ സജീവസാന്നിധ്യമാണ്. 1946 ഡിസംബര്‍ 9 ന് കൊളങ്ങരയത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവില്‍ വീട്ടില്‍ കൃഷ്ണന്‍നായരുടെയും മകനായി ജനിച്ചു. പത്താംക്ലാസ് പഠനത്തിനുശേഷം കാലടി സംഘശിക്ഷാവര്‍ഗില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കി. 1965 ല്‍ കണ്ണൂര്‍ ടൗണില്‍ വിസ്താരക് ആയി. 1966 ല്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരക് ആയി. 1971 ല്‍ തൃശൂര്‍ ജില്ലാ പ്രചാരക് ആയി. തൃശൂര്‍ പ്രചാരക് ആയിരിക്കെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. അടിയന്തിരാവസ്ഥയില്‍ തടവിലാക്കപ്പെട്ടു. കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലയിലും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: