Categories: Seva BharathiArticle

സേവാഭാരതിയുടെ തുടക്കക്കാരന്‍

Published by

ഡി.വിജയന്‍
സംസ്ഥാന വൈസ് പ്രസിഡന്റ്

ഭാരതത്തില്‍ രണ്ടാമത്തെയും കേരളത്തില്‍ ആദ്യത്തെയും സേവാഭാരതി യൂണിറ്റ് തിരുവനന്തപുരത്ത് രൂപീകരിക്കാനായത് പി.പി. മുകുന്ദന്റെ സംഘടനാ കുശലതയും ദീര്‍ഘവീക്ഷണവു കാരണമാണ്.
1977ല്‍ അടിയന്തരാവസ്ഥ അവസാനിച്ചതിനുശേഷം അന്നത്തെ സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ് ദല്‍ഹി രാംലീല മൈതാനത്ത് നടത്തിയ ആഹ്വാനത്തില്‍ സ്വയംസേവകര്‍ സേവാരംഗത്ത് കൂടുതലായി ശ്രദ്ധചെലുത്തണമെന്ന നിര്‍ദേശമുണ്ടായി. തുടര്‍ന്ന് ദല്‍ഹിയില്‍ സേവാഭാരതി രൂപീകരിച്ചു.
അടുത്തതായി സേവാഭാരതി രൂപീകരിക്കുന്നത് തിരുവനന്തപുരത്താണ്. അന്ന് വിഭാഗ് പ്രചാരകനായിരുന്ന പി.
പി.മുകുന്ദനാണ് അതിന് പ്രേരണയായത്. സേവാപ്രവര്‍ത്തകരുടെ വലിയൊരു നിരയെ അദ്ദേഹം വാര്‍ത്തെടുത്തു. മുട്ടത്തറ കോളനി സേവാഭാരതി ദത്തെടുത്തത് അദ്ദേഹത്തിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ്. കേരളത്തില്‍ ആദ്യമായി സേവാഭാരതിയുടെ പേരില്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുന്നതും അതിനുവേണ്ടി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവില്‍ നിന്ന് ഒരു വാഹനം നേടിയെടുത്തതും അദ്ദേഹത്തിന്റെ കുശലതയ്‌ക്ക് ഉദാഹരണമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by