ന്യൂദല്‍ഹി: ഇരുപത്തെട്ട് വര്‍ഷത്തിനുശേഷം ദല്‍ഹി യൂണിവേഴ്സിറ്റി മലയാള വിഭാഗത്തില്‍ വീണ്ടും ക്ലാസ് ആരംഭിച്ചു. 1961ല്‍ ആരംഭിച്ച മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസ് വിഭാഗത്തിലെ ആദ്യത്തെ അദ്ധ്യാപകന് പ്രൊഫ. ഒ.എം. അനുജന് ആയിരുന്നു. പിന്നീട് ഡോ. അകവൂര്‍ നാരായണ്‍ ചുമതലയേറ്റു. അദ്ദേഹം വിരമിച്ചശേഷം ഈ വര്‍ഷമാണ് പുതിയ നിയമനം നടക്കുന്നത്.
കണ്ണൂര്‍ സ്വദേശിയും നിരൂപകനുമായ ഡോ. പി. ശിവപ്രസാദ് ജൂണില്‍ ചുമതലയേറ്റെങ്കിലും പുതിയ അക്കാദമിക വര്‍ഷത്തെ ക്ലാസ് ഇന്നലെയാണ് ആരംഭിച്ചത്. യുജി വിഭാഗത്തില്‍ 150 ലധികം വിദ്യാര്‍ത്ഥികളാണ് മലയാളം പഠിക്കാന്‍ ചേര്‍ന്നത്.
നോര്‍ത്ത് ക്യാമ്പസില്‍ മലയാള വിഭാഗം മേധാവി ഡോ. പി. ശിവ പ്രസാദ് ക്ലാസ് എടുത്തു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സാണ്. മലയാളം സര്‍ട്ടിഫിറ്റ്, ഡിപ്ലോമ കോഴ്സുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുണ്ട്. ഈ ക്ലാസ്സുകള്‍ അടുത്തയാഴ്ച ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: