കൊച്ചി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി സര്‍ക്കാരിന്റെ വാദത്തിനായി 18 ലേക്ക് ഹൈക്കോടതി മാറ്റി.
കളമശേരി സ്വദേശിയായ ഗിരീഷ് ബാബു നല്കിയ ഹര്‍ജി ജസ്റ്റിസ് എന്‍. നഗരേഷാണ് പരിഗണിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ഹര്ജിക്കാരന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയിരുന്നു. കേസില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയത്.
മുന്‍കൂര്‍ അനുമതി തേടിയിട്ടുണ്ടോയെന്നുപോലും ചോദിക്കാതെയാണ് വിജിലന്‍സ് കോടതി പരാതി നിരസിച്ചത്. ഇതു നിയമപരമല്ലെന്നും വിജിലന്‍സ് കോടതിയോട് പരാതി വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്ജിക്കാരന് വാദിച്ചത്. എന്നാല്‍ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കില്‍ മാത്രമേ പരാതി നിലനില്‍ക്കൂവെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: