പള്ളിക്കത്തോട്: രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പ്രിയ ശിഷ്യയെ കണ്ടതിന്റെ ആഹ്ലാദത്തിലാണ് കായികാദ്ധ്യാപികയായ സൗദാമിനി ടീച്ചര്‍.
രാജ്യത്തിന്റെ അഭിമാന കായികതാരം, ഇപ്പോള്‍ എംപിയായ പി.ടി. ഉഷയാണ് ആ പ്രിയപ്പെട്ട ശിഷ്യ. പള്ളിക്കത്തോട്ടില്‍ സന്‍സദ്് ആദര്‍ശ് ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. പ്രിയ ഗുരുനാഥയെ കണ്ടപ്പോള്‍ തന്നെ ആശ്ലേഷിച്ച് കുശലം പറഞ്ഞ് സന്തോഷം പങ്കിട്ടു. അടുത്ത തവണയെത്തുമ്പോള്‍ വീട്ടിലെത്താമെന്ന് ഗുരുനാഥയ്‌ക്ക് വാക്ക് നല്കിയാണ് ഉഷ മടങ്ങിയത്.
1975-81 കാലയളവിലാണ് പാലക്കാട് മേഴ്‌സി കോളജില്‍ സൗദാമിനി ടീച്ചര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയായി ജോലി ചെയ്തത്. ഇക്കാലയളവിലാണ് പി.ടി. ഉഷ പ്രീഡിഗ്രിയ്‌ക്ക് ചേരുന്നത്. കോളജിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉഷയെ നേരിട്ടു കാണാന്‍ സൗദാമിനി ടീച്ചറിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാള കാര്‍മ്മല്‍ കോളജില്‍ ജോലി ചെയ്ത സൗദാമിനി 2002ല്‍ വിരമിച്ചു.
2002ല്‍ മാള, അന്നമനടയില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രിയ ശിഷ്യയെ കാണാന്‍ സൗദാമിനി ടീച്ചര്‍ എത്തിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പള്ളിക്കത്തോട്ടില്‍ ഉഷയെത്തുന്ന വിവരം അറിയുന്നത്. മകള്‍ ഡോ. അഞ്ജനയ്‌ക്കൊപ്പമാണ് പള്ളിക്കത്തോട്ടില്‍ എത്തിയത്. വിളക്കുമാടം ദേവി ക്ഷേത്രത്തിന് സമീപത്തുള്ള വൃന്ദാവന്‍വീട്ടിലാണ് സൗദാമിനി ഇപ്പോള്‍ താമസിക്കുന്നത്. ഭര്‍ത്താവ് പി.എസ്. ജനാര്‍ദ്ദനന്‍ നായര്‍ കുറിച്ചിത്താനം ശ്രീകൃഷ്ണ വിഎച്ച്എസ്എസിലെ അധ്യാപകനായിരുന്നു. മകന്‍ അരുണ്‍ ജെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: