കോഴിക്കോട് : ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു . 24 വയസുളള ആരോഗ്യപ്രവര്‍ത്തകനാണ് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
ആദ്യം നിപ സ്ഥിരീകരിച്ച് മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉളളയാളാണ് ആരോഗ്യപ്രവര്ത്തകന്. മരിച്ച വ്യക്തി ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ജോലി ചെയ്യുന്നത്.
അഞ്ച് പേര്‍ക്കാണ് ഇതുവരെ നിപ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ അഞ്ച് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഒരു സാമ്പിള്‍ ഫലമാണ് പോസിറ്റീവായത്.
മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: