Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാളികേര വ്യവസായത്തില്‍ നവീകരണവും സുസ്ഥിരതയും ഉറപ്പാക്കണം: വിദഗ്ധര്‍

Innovation and sustainability must be ensured in the coconut industry: experts

Janmabhumi Online by Janmabhumi Online
Sep 13, 2023, 08:47 pm IST
in News, Agriculture
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ വിപണികളിലെ നാളികേര വ്യവസായത്തിന്റെ വന്‍സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സമഗ്രപദ്ധതിക്കൊപ്പം നവീകരണവും സുസ്ഥിരസമീപനവും അവലംബിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍. സിഎസ്‌ഐആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (സിഎസ്‌ഐആര്‍ എന്‍ഐഐഎസ്ടി) പാപ്പനംകോട് കാമ്പസില്‍ സംഘടിപ്പിച്ച നാളികേര വ്യവസായ പങ്കാളിത്ത സംഗമത്തിലാണ് വിദഗ്ധര്‍ അഭിപ്രായപ്രകടനം നടത്തിയത്.

ദേശീയ അന്തര്‍ദേശീയ കമ്പോളത്തിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഭക്ഷണത്തിനും, ആരോഗ്യത്തിനും പരിസ്ഥിതിക്കും നാളികേരം നല്‍കുന്ന സംഭാവനകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും നാളികേര കൃഷി പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ഈ മാസം 2 നായിരുന്നു ലോക നാളികേരദിനം. ഇതിന്റെ ഭാഗമായാണ് നാളികേര പങ്കാളിത്ത സംഗമം സംഘടിപ്പിച്ചത്.
നാളികേര വ്യവസായത്തില്‍ ഗുണനിലവാരവും സുസ്ഥിരതയും മത്സരശേഷിയും പ്രധാനമാണെന്ന് ഇന്തോനേഷ്യയിലെ ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജെല്‍ഫിന സി. അലോവ് പറഞ്ഞു.

ജൈവ ഇന്ധനത്തിനായും പാചകത്തിനായും ഉപയോഗിക്കാവുന്ന തേങ്ങയുടെ വിപണി സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് നൂതനാശയങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ഒരു പ്രമുഖ വിളയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നാളികേരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിഎസ്‌ഐആര്‍ എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്ദരാമകൃഷ്ണന്‍ പറഞ്ഞു. ആഗോളതാപനം കാരണം നാളികേര ഉത്പാദനം വളരെയധികം കുറഞ്ഞിട്ടുണ്ട്. ശാസ്ത്രീയ കൃഷി, പ്രധാനവിളകളുടെ പരിപാലനം എന്നിവയെക്കുറിച്ചുള്ള ഗവേഷണം, പഠനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സിഎസ്‌ഐആര്‍ എന്‍ഐഐഎസ്ടി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെയും നാളികേര വികസന ബോര്‍ഡിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ നാളികേര വികസന ബോര്‍ഡ് ചീഫ് നാളികേര വികസന ഓഫീസര്‍ ഡോ. ഹനുമന്ത ഗൗഡ, കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ഡോ. പോള്‍ ഫ്രാന്‍സിസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. നാളികേരകര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ. ഹനുമന്ത ഗൗഡ സംസാരിച്ചു. നാളികേര ഉത്പന്നങ്ങളുടെ വിലയിലെ ഏറ്റക്കുറച്ചിലുകളും നാളികേര സംസ്‌കരണത്തിനായുള്ള സമഗ്രതന്ത്രത്തിന്റെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെളിച്ചെണ്ണയുടെ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡിംഗ്/ലേബലിംഗിന്റെ ആവശ്യകത, തേങ്ങാവെള്ളം ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ, സള്‍ഫര്‍ അടങ്ങിയതും അടങ്ങാത്തതുമായ വെളിച്ചെണ്ണ തിരിച്ചറിയുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍, നാളികേര ഉത്പന്നങ്ങള്‍ക്കായി എഫ്എസ്എസ്എഐ മാനദണ്ഡം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെക്കുറിച്ചാണ് ഡോ. പോള്‍ ഫ്രാന്‍സിസ് സംസാരിച്ചത്. പരിപാടിയുടെ ഭാഗമായി ആഗോള വിപണിയിലെ സുസ്ഥിര നാളികേര സംസ്‌കരണ തന്ത്രങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.

തെങ്ങ് കൃഷി, വിള പരിപാലനം, മൂല്യ വര്‍ദ്ധന എന്നിവയ്‌ക്കുള്ള ഗവേഷണവികസന ഇടപെടലുകളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും പാനല്‍ ചര്‍ച്ചകളും ഉണ്ടായിരുന്നു. നാളികേരത്തിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും സുസ്ഥിര ആഗോള വിപണി ഉറപ്പാക്കല്‍, വിളവെടുപ്പിനു ശേഷമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, നാളികേര കൃഷി മെച്ചപ്പെടുത്താനുള്ള വഴികള്‍ തുടങ്ങിയ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്തു. ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി (ഐസിസി) ഉദ്യോഗസ്ഥര്‍, വ്യവസായ പ്രതിനിധികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒകള്‍) നയനിര്‍മാതാക്കള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍, അഗ്രിബിസിനസ് വിദഗ്ധര്‍, ഗവേഷണ, അക്കാദമിക് വിദഗ്ധര്‍ എന്നിവരും പങ്കെടുത്തു.

 

Tags: keralaInnovation and sustainabilitycoconut industry
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

Kerala

ആക്രമണങ്ങളെല്ലാം ധീരമായി നേരിട്ടുകൊണ്ട് പണിമുടക്ക് വിജയിപ്പിച്ചതിന് അഭിനന്ദനങ്ങൾ ; എം എ ബേബി

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies