തിരുവനന്തപുരം: അന്തരിച്ച ബിജെപി നേതാവ് പി.പി. മുകുന്ദന്റെ പഴയൊരു ടിവി അഭിമുഖം വൈറലായി പ്രചരിക്കുകയാണ്. ഒരു സ്വകാര്യ ടിവി ചാനലിന്റേതായ ഈ അഭിമുഖത്തില്‍ മാധ്യമപ്രവര്ത്തകന് ചോദിക്കുന്നു: “സ്വന്തമായി ഒരു ജോഡി ഡ്രസ്സുപോലുമില്ലാത്ത, ഭാര്യയും കുട്ടികളുമില്ലാത്ത, സ്വന്തമായി വീടില്ലാത്ത നേതാവാണ് പി.പി. മുകുന്ദന് എന്ന് എത്ര പേര്‍ക്കറിയാം?.
എന്നെ അടുത്തറിയുന്ന കുറച്ചുപേര്‍ക്ക് അറിയാം എന്നായിരുന്നു ഇതിന് പി.പി. മുകുന്ദന് നല്കുന്ന മറുപടി.
ടിവി അവതാരകന് ചോദിക്കുന്നു:”അപ്പോള്‍ അടുത്തറിയുന്നവര്‍ മാത്രം അത് വിശ്വസിച്ചാല്‍ മതി എന്നാണോ താങ്കള്‍ കരുതുന്നത്?”
പി.പി. മുകുന്ദന്: “ഇതൊന്നും പ്രചരണം കൊടുത്തിട്ട് സിംപതി പറ്റേണ്ട ഏര്‍പ്പാടല്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ വന്ന ദോഷം മുഴുവന്‍. എനിക്ക് രാഷ്ട്രീയ അംബിഷന്‍സ് (ആഗ്രഹങ്ങള്‍) ഒന്നുമില്ല. എംഎല്‍എ ആവേണ്ട, എംപിയാവേണ്ട”.
ടിവി അവതാരകന്: “ആദ്യം മുതലേ താങ്കള്‍ ആ തീരുമാനത്തിലായിരുന്നോ സ്വന്തമായി ഒരു സ്ഥാനവും വഹിക്കില്ല എന്ന തീരുമാനത്തില്‍…”
പി.പി. മുകുന്ദന്: “അങ്ങിനെയാണല്ലോ നമ്മള് വളര്‍ന്നത്. പോസ്റ്റിനുവേണ്ടിയായിരുന്നില്ലല്ലോ. ഒരു കോസിന് (ലക്ഷ്യത്തിന്) വേണ്ടിയായിരുന്നല്ലോ.”
ഈ ചോദ്യത്തിന് തൂമന്ദഹാസത്തോടെ പി.പി. മുകുന്ദന് പറയുന്ന മറുപടി എന്നെ അടുത്തറിയുന്നവര്‍ അറിയാം എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: