കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്കായി 600 കോടി കേരള സര്‍ക്കാര്‍ ബഡ്ജറ്റില്‍ വിലയിരുത്തി എന്ന് പറഞ്ഞ് കോലാഹലം ഉണ്ടാക്കിയവര്‍ ആര്‍പിഐഎസ് പദ്ധതി ഒമ്പതാം ഘട്ടത്തിലെ പൈസ പോലും കര്‍ഷകര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റും റബ്ബര്‍ ബോര്‍ഡ് അംഗവുമായ എന്‍. ഹരി പറഞ്ഞു.
റബ്ബറിന്റെ തറവില 170 ല്‍ നില്‍ക്കുന്ന സമയത്ത് ജൂണില്‍ റബ്ബര്‍ ബോര്‍ഡ് റിക്വസ്റ്റ് കൊടുത്തിട്ടും ജൂലൈയിലോ ആഗസ്റ്റിലോ പോലും ആര്‍പിഐഎസ് പദ്ധതി 9ആം ഘട്ടത്തിലെ പൈസ പോലും കര്‍ഷകര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്നില്ല. ഇത് സംബന്ധിച്ച് അന്നു തന്നെ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിരുന്നു.
" ഏട്ടിലെ പശു പുല്ലുതിന്നില്ല"റബ്ബർ കർഷകർക്കായി 600 കോടി കേരള സർക്കാർ ബഡ്ജറ്റിൽ വിലയിരുത്തി എന്ന് പറഞ്ഞ് കോലാഹലം…
Posted by N Hari BJP on Wednesday, September 13, 2023
600 കോടിയല്ല 1000 കോടി രൂപ ഉള്‍പെടുത്തിയാലും കര്‍ഷകന് ഒരു പ്രയോജനവും ഉണ്ടാവില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇടതു പക്ഷ, സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്നും വലിയ വിമര്‍ശനമാണ് ഉണ്ടായത്. അത് ശരിയാണന്ന് തെളിയിക്കുന്ന അനുഭവം ആണ് ഇപ്പോള്‍ പൈസ കൊടുക്കാന്‍ കഴിയാത്തതെന്നും അദേഹം വ്യക്തമാക്കി.
എവിടെയാണ് 600 കോടി കേന്ദ്രത്തിനെതിരെ ഉറഞ്ഞു തുള്ളുന്നവര്‍ തറവില 170 ഉള്ള സമയത്താണ് ഈ അനുഭവം. വീണ്ടും പറയുന്നു നിങ്ങള്‍ തറവില 250 ആക്കുക, അല്ലാതെ ബഡ്ജറ്റില്‍ കാശ് ഉണ്ടന്ന് പറയുകയല്ല വേണ്ടത്. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 500 കോടിയില്‍ നിന്ന് 32 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭ്യമായത്. പിണറായി സര്‍ക്കാര്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ പറഞ്ഞു പറ്റിക്കുകയാണെന്ന് എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: