മലപ്പുറം: കേരള സംസ്കൃതാധ്യാപക ഫെഡറേഷന് (കെഎസ്ടിഎഫ് ഡി ആന്‍ഡ് പി) സംസ്ഥാനതല അധ്യാപക സംഗമമായ മാതൃകം 2023 മലപ്പുറത്ത് സംഘടിപ്പിക്കുന്നു.
സിവില്‍ സ്റ്റേഷന് ജില്ലാ ആസൂത്രിത സമിതി ഹാളില്‍ 16ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ദേശീയ പുരസ്കാരം നേടിയ ഗായിക നാഞ്ചിയമ്മ നിര്‍വ്വഹിക്കും. തിരുവനന്തപുരം ഗവ. സംസ്കൃത കോളേജ് അസി. പ്രൊഫ. ഡോ.ലക്ഷ്മി വിജയന് പ്രബന്ധാവതരണം നടത്തും.
കെഡിഎസ്ടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പത്മനാഭന് സമാപനസന്ദേശം നല്‍കും. കെഡിഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് നീലമന ശങ്കരന്, കെഡിഎസ്ടിഎഫ്(പി) സംസ്ഥാന പ്രസിഡന്റ് രാമന്.എന്‍.എന്‍, കെഡിഎസ്ടിഎഫ് വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ അസ്മാബി.ടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീജ.കെ.എന്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: