കണ്ണൂർ: വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പയ്യാവൂരിലാണ് സംഭവം. കുന്നത്തൂർ സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്.
ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ രാജേന്ദ്രനെ പയ്യാവൂരിലെ വില്ലേജ് ഓഫീസിന് മുന്നിൽ ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം ടെൻഡർ ജോലികൾക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസിൽ എത്താറുണ്ടായിരുന്നു. ഇയാൾ മദ്യപിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: