Categories: Kerala

ചാല കമ്പോളം തീവെയ്പും മാറാട് കൂട്ടക്കൊലയും

Published by

തിരുവനന്തപുരം: എണ്‍പതുക്കളുടെ തുടക്കത്തില്‍ ചാല കമ്പോളമാകെ വര്‍ഗീയ ലഹളയുടെ തീയില്‍ കത്തിയമരുമെന്ന് വന്നപ്പോള്‍, സമാധാനം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി കരുണാകരന്‍ ആഭ്യന്തര മന്ത്രി വയലാര്‍ രവി വഴി സഹായം അഭ്യര്‍ത്ഥിച്ചത് പി പി മുകുന്ദനോടാണ്.

കരുണാകരനും മറ്റുമായി ഉള്ള അസാധാരണ അടുപ്പം ആയിരുന്നു കാരണം. എന്നാല്‍ അടുപ്പം സംഘടന താല്‍പര്യങ്ങളെ പ്രതികൂലമാക്കാന്‍ സ്മ്മതിക്കില്ലായിരുന്നു. കരുണാകരന്‍ സര്‍ക്കാറിന്റെ നിരോധനാജ്ഞ ലംഘിച്ച് ആര്‍ എസ് എസ് റൂട്ട് മാര്‍ച്ച് നടത്താനായ്ത അതിനാലാണ്

തിക്താനുഭവങ്ങള്‍ സഹ പ്രവര്‍ത്തകരില്‍ നിന്നുണ്ടായിട്ടും, ഒരിക്കലും, ഒരക്ഷരം പോലും പ്രസ്ഥാനത്തിനെതിരെ ഉരിയാടിയില്ല എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. പ്രത്യയശാസ്ത്രത്തെ ഒരവസരത്തിലും തള്ളിപറഞ്ഞില്ല.
അദ്ദേഹത്തിന്റെ ശ്രമഫലമാണ് മാറാട് ഒത്തുതീര്‍പ്പുണ്ടായത്. മാറാട് തിരിച്ചടിക്കാതെ സഹനസമരത്തിലൂടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഒത്തുതീര്‍പ്പ്. എ.കെ.ആന്റണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കെ.ശങ്കരനാരായണന്റെയും സഹകരണത്തോടെയുണ്ടായ ഒത്തുതീര്‍പ്പ് വലിയ അനുഗ്രഹമായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by