തിരുവനന്തപുരം: വവ്വാൽ ദേഹത്തടിച്ചുവെന്ന് പറഞ്ഞ ബിഎഡ് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിലെ ഐസലേഷനിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി വവ്വാൽ ശരീരത്തിൽ ഇടിച്ചുവെന്ന് സഹപാഠികളോട് പറഞ്ഞത് പരിഭ്രാന്തിക്ക് കാരണമാകുകയായിരുന്നു. കടുത്ത പനി അനുഭവപ്പെടുന്ന വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് വേണ്ടി അയച്ചിട്ടുണ്ട്.
അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യപിച്ചു. ഈ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തോക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ഇവിടെ കർശനമായ ബാരിക്കേഡിംഗ് നടത്തേണ്ടതാണെന്നും ഇക്കാര്യം അധികൃതർ ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: