Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഭാരതം ഫൈനല്‍ ഉറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 07:38 am IST
in Cricket

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഭാരതം ഫൈനല്‍ ഉറപ്പിച്ചു. ഭാരതത്തിന്റെ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ ഇന്നിങ്‌സ് 41.3 ഓവറില്‍ 172 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ (നാല് വിക്കറ്റ്) മികവിലാണ് അനായാസ വിജയം

ബൗളിങ്ങിലെന്ന പോലെ ബാറ്റിങ്ങിലും ഗംഭീര പ്രകടനം കാഴ്ചവെച്ച ദുനിത് വെല്ലാലഗെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. എട്ടാമനായി ക്രീസിലെത്തി പുറത്താകാതെ 42 റണ്‍സാണെടുത്തത്. ധനഞ്ജയ ഡിസില്‍വ 41 ഉം ചരിത് അസലങ്ക 22 റണ്‍സുമെടുത്തു.

ലങ്കയെ തുടക്കത്തിലെ തകര്‍ച്ചയിക്ക് തള്ളിവിട്ട് ബുമ്രയും സിറാജും ചേര്‍ന്ന് പ്രതിരോധത്തിലാക്കിയിരുന്നു. ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച ബുമ്ര പിന്നാലെ സ്ലോ ബോളില്‍ കുശാല്‍ മെന്‍ഡിസിനെ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിിച്ച് ലങ്കക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ദിമുത് കരുണരത്‌നെയെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും ആഞ്ഞടിച്ചതോടെ ലങ്ക 25ന് 3ലേക്ക് കൂപ്പുകുത്തി.

99 ന് 6 എന്ന സ്‌കോറില്‍ പരാജയം ഉറപ്പിച്ച ലങ്കയ്‌ക്ക് ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ധനഞ്ജയ ഡിസില്‍വയും ദുനിത് വെല്ലാലെഗെയും പ്രതീക്ഷ നല്‍കിയെങ്കിലും ധന!ഞ്ജയ ഡിസില്‍വയെ വീഴ്‌ത്തി രവീന്ദ്ര ജഡേജയാണ്  മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മഹീഷ തീക്ഷണയെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ സൂര്യകുമാര്‍ യാദവ് പറന്നു പിടിച്ചപ്പോള്‍ കസുന്‍ രജിതയെയും മഹീഷ പതിരാനയെയും ഒരു ഓവറില്‍ മടക്കി കുല്‍ദീപ് യാദവ് ലങ്കന്‍ പോരാട്ടം അവസാനിപ്പിച്ചു.

ബൗളിംഗില്‍ അഞ്ച് വിക്കറ്റുമായി ഭാരതത്തെ വട്ടം കറക്കിയ ദുനിത് വെല്ലാലെഗെ 46 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. കുല്‍ദീപ് 43 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ബുമ്ര 30 റണ്‍സിനും ജ!ഡേജ 33 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും(53), ഇഷാന്‍ കിഷന്‍(31), കെ എല്‍ രാഹുല്‍(39) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ഭാരതം ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 186 റണ്‍സിന് ഓമ്പതാം വിക്കറ്റ് നഷ്ടമായ ഭാരതത്തിന്‌ അവസാന വിക്കറ്റില്‍ അക്‌സര്‍ പട്ടേലും(26) മുഹമ്മദ് സിറാജും(5*) ചേര്‍ന്ന് 27 റണ്‍സ് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമായി.

ഫൈനല്‍ തേടി വ്യാഴാഴ്ച ശ്രീലങ്കയും പാകിസ്താനും ഏറ്റുമുട്ടും. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായാണ്  ഭാരതത്തിന്‌ സൂപ്പര്‍ ഫോറിലെ അവസാന മത്സരം

Tags: Asia cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിക്ക് പിന്നാലെ പാകിസ്ഥാനെ പരിഹസിച്ച്  കായിക മന്ത്രി ; പാകിസ്ഥാൻ ഇത്തരമൊരു ശിക്ഷ അർഹിക്കുന്നുവെന്ന് കിരൺ റിജിജുവും

Cricket

ഏഷ്യ കപ്പ് കലാശപ്പോരില്‍ ടോസ് നേടി ഇന്ത്യ, പാകിസ്ഥാന് ബാറ്റിംഗ്

Cricket

ഏഷ്യാ കപ്പ്: ഇന്ത്യക്ക് ആറാം തുടര്‍ച്ചാ ജയം, ശ്രീലങ്കയെ സൂപ്പര്‍ ഓവറില്‍ വീഴ്‌ത്തി

Cricket

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും, നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ മറികടന്ന് പാകിസ്ഥാന്‍

Cricket

ഇന്ത്യ ഏഷ്യ കപ്പ് ഫൈനലില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.