തിരുവനന്തപുരം: മുഖ്യമന്ത്രിയും സര്‍ക്കാരയും ധൂര്‍ത്തടിക്കുമ്പോള്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് പണമില്ലെന്ന സര്‍ക്കാര്‍ വാദം വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ശ്രീഹരി. സ്കൂളുകള്‍ ഇല്ലാതിരുന്ന കൊവിഡ് കാലത്തും ഉച്ചഭക്ഷണത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പണം കൈപ്പറ്റിയിരുന്നു. ആ വര്‍ഷങ്ങളിലെ കൃത്യമായ കണക്കുകള്‍ ഹാജരാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്.
അതിനെയാണ് കേന്ദ്രം അനാവശ്യമായി ദ്രോഹിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ കേന്ദ്രം ധനസഹായം നല്‍കുന്നില്ലെന്ന് വാദിക്കുന്ന വിദ്യാഭ്യാസ മന്ത്രി സംസ്ഥാന വിഹിതത്തെപറ്റി വാ തുറക്കുന്നില്ല. ഇത്രയൊക്കെ പ്രതിസന്ധി ഉണ്ടായിട്ടും സംസ്ഥാനവിഹിതം അനുവദിക്കാത്തത് എന്ത്കൊണ്ടാണെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി പറയണം. ഉച്ചഭക്ഷണത്തിന് പണം നല്‍കിയതിന്റെ പേരില്‍ അധ്യാപകര്‍ക്ക് കടക്കെണിയിലാകേണ്ടിവരുന്നത്ത് ദുരവസ്ഥയാണ്. രാഷ്ട്രീയക്കളിയുടെ പേരില്‍ പാഠപുസ്തകങ്ങള്‍ ഓണപ്പരീക്ഷയ്ക്ക് ശേഷം വീണ്ടും അടിച്ചിറക്കി, അതിന്റെ പ്രചാരണത്തിന് വലിയ തുക ചിലവാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് തുക ഇതുവരെ വിജയികള്‍ക്ക് നല്‍കിയിട്ടില്ല. എട്ടു കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ നല്‍കാനുള്ളത്. മുഖ്യമന്ത്രിക്ക് വേണ്ടി മാസം 80 ലക്ഷം രൂപ ഹെലികോപ്റ്ററിന് വാടക നല്കാന് സര്‍ക്കാരിന് പണം ഉണ്ട്. മുഖ്യമന്ത്രിക്ക് നീന്തല്‍കുളം പണിയാന്‍ പണമുണ്ട്. ആ സര്‍ക്കാരാണ് വിദ്യാര്‍ത്ഥികളുടെ ഉച്ചക്കഞ്ഞിയില്‍ മണ്ണ് വാരിയിടുകയാണ്. ഇത്തരം അനീതികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് എബിവിപി നേതൃത്വം നല്‍കുമെന്നും എന്‍സിടി ശ്രീഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: