കോഴിക്കോട് : നിപ ലക്ഷണങ്ങളുമായി കോഴിക്കോട് നിലവില്‍ ഏഴ് പേര് ചികിത്സയിലുണ്ടെന്നെന്ന് മന്ത്രിമാരായ വീണാ ജോര്‍ജും മൊഹമ്മദ് റിയാസും. അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ഇന്ന് മൂന്ന് പേര് കൂടി ചികിത്സ തേടി. എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നാല് പേരും ആയഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്. നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ 158 പേരും ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവരാണ്. ഇവരില്‍ 127 ആരോഗ്യപ്രവര്‍ത്തകരാണ്
രണ്ടാമത്തെ കേസില്‍ സമ്പര്‍ക്കത്തിലുളള 10 പേരെ തിരിച്ചറിഞ്ഞു. ഫലം പോസിറ്റീവ് ആയാല്‍ റൂട്ട് മാപ് പുറത്തിറക്കും.നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തില്‍ പരിശോധന നടത്തും. മൂന്ന് വിദഗ്ധ സംഘങ്ങള്‍ നാളെ എത്തും .
സമ്പര്‍ക്കപ്പട്ടിക അനുസരിച്ച് ഹൈറിസ്ക്, ലോ റിസ്ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയില്‍ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളുടെ സര്‍വേ നടത്തും. നാളെ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ വിവിധ സംഘങ്ങളെത്തും.
ആഗസ്റ്റ് 30നാണ് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാള്‍ മരിച്ചത്. കഴിഞ്ഞ ദിവസമാണ് മറ്റൊരു മരണം സ്ഥിരീകരിച്ചത്. 49,40 വയസുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: