മുംബൈ: നാണ്യപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് ആശ്വാസ വാര്‍ത്ത. ചില്ലറ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത കര്‍ശനമായ നടപടികള്‍ ഫലം കണ്ടിരിക്കുകയാണ്. ആഗസ്ത് മാസത്തിലെ ചില്ലറ വില്‍പനയിലെ നാണ്യപ്പെരുപ്പം 6.83 ശതമാനമായി താഴ്ന്നിരിക്കുകയാണ്.. ജൂലായ് മാസത്തില്‍ ഇത് 7.4 ശതമാനമായിരുന്നു. അതേ സമയം ഇപ്പോഴും റിസര്‍വ്വ് ബാങ്ക് കണക്കാക്കുന്ന 6 ശതമാനം എന്ന നാണ്യപ്പെരുപ്പത്തിന്റെ സഹന പരിധി കവിഞ്ഞു തന്നെയാണ് പണപ്പെരുപ്പത്തോത് നില്‍ക്കുന്നതെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
തക്കാളിയുടെ വിലക്കയറ്റമായിരുന്നു പ്രധാന തലവേദന. ജൂണിലും ജൂലായിലും കിലോയ്‌ക്ക് 200 രൂപയ്‌ക്ക് മുകളിലേക്ക് കയറിയ തക്കാളി വില പിടിച്ചുനിര്‍ത്താന്‍ സഹകരണസംഘങ്ങളിലൂടെ കുറഞ്ഞ വിലയ്‌ക്ക് തക്കാളി വിതരണം ചെയ്യുകയായിരുന്നു കേന്ദ്രം. അതോടെ തക്കാളി വില 50 രൂപയിലേക്ക് താഴ്ന്നു. ഇത് ചില്ലറ വില്‍പനയിലെ നാണ്യപ്പെരുപ്പവും തണുപ്പിച്ചു.
ഭക്ഷ്യ നാണ്യപ്പെരുപ്പവും കുറഞ്ഞു. ജൂലായില്‍ 11.51 ശതമാനത്തിലേക്ക് ഉയര്‍ന്ന പണപ്പെരുപ്പം ആഗസ്തില്‍ 9.94 ശതമാനത്തിലേക്ക് താഴ്ന്നിട്ടുള്ളതും ആശ്വാസമാണ്. അതുപോലെ പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്ത വില സൂചിക (സിപിഐ) ജൂലായില്‍ 7.44 ശതമാനമായിരുന്നത് 7 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. റിസര്‍വ്വ് ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷം ലക്ഷ്യമാക്കിയിരുന്നത് 5.4 ശതമാനമായിരുന്നു.
നാണ്യപ്പെരുപ്പത്തോത് പ്രതീക്ഷിച്ച രീതിയിലാണെന്ന് കൊടക് മഹീന്ദ്ര (മുംബൈ) ചീഫ് ഇക്കണോമിസ്റ്റായ ഉപാസന ഭരദ്വാജ് പറഞ്ഞു. സുപ്രധാന നാണ്യപ്പെരുപ്പം ദുര്‍ബലമായതും പച്ചക്കറി വില തണുത്തതും ആണ് ഇപ്പോഴത്തെ നാണപ്പെരുപ്പം കുറഞ്ഞതിന് കാരണം. ഇത് പണനയ സമിതിയ്‌ക്ക് അല്‍പം ശ്വാസം വിടാനുള്ള ഇടവേള നല്കും- ഉപാസന ഭരദ്വാജ് പറയുന്നു.
എങ്കിലും ധാന്യങ്ങളുടെയും പയറുവര്‍ഗ്ഗങ്ങളുടെയും ഭക്ഷ്യ എണ്ണയുടെയും ഉയരുന്ന വില കര്‍ശനമായി നിരീക്ഷിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: