ന്യൂദല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന് തിരിച്ചടി. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ആരോപിച്ച് എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയില്‍ സുപ്രിം കോടതി സ്റ്റേ നല്‍കിയില്ല. തെരഞ്ഞെടുപ്പില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബു വിജയിച്ചത്.
ഹൈക്കോടതിയില്‍ കേസ് തുടരാമെന്നാണ് സുപ്രിംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കേസ് തുടരാമെന്ന ഹൈക്കോടതി വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് കെ. ബാബുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബാബുവിന്റെ ഹര്‍ജി കോടതി തള്ളി.
കെ. ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സി പി എം സ്ഥാനാര്‍ത്ഥിയായിരുന്നു സ്വരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: