കൊച്ചി: കേരളത്തിലെ ഏറ്റവും പഴക്കമേറിയ മ്യൂസിയങ്ങളിലൊന്നായ കേരളാ മ്യൂസിയത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് 25 വാട്ട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ഡെ. എംഡി ജോര്‍ജ് എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സുസ്ഥിര നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കുക എന്ന കമ്പനിയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. കേരള മ്യൂസിയം ഡയറക്ടര്‍ അതിഥി നായര്‍, മുത്തൂറ്റ് ഫിനാന്‍സ് ഡിജിഎം ബാബു ജോണ്‍ മലയില്‍, കേരള മ്യൂസിയം മാനേജര്‍ ജൂഡി ഹന്സണ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: