ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ കഥാസമാഹാരങ്ങളെ പ്രശംസിച്ച് ജ്ഞാനപീഠജേതാവും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ അദ്ധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍. ഗ്രാമീണ ജീവിതത്തെ നാട്ടുഭാഷയുടെ കരുത്തില്‍ ദാര്‍ശികമാനങ്ങള്‍ നല്‍കി അവതരിപ്പിക്കുന്നവയാണ് ശ്രീധരന്‍ പിള്ളയുടെ ഓരോ കഥകളുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീധരന്‍ പിള്ളയുടെ പുതിയ പുസ്തകമായ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ കന്നട പരിഭാഷയായ ‘ഗിളിയു ബാരദേ ഉരദു’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരന്‍പിള്ളയുടെ പുസ്തകങ്ങള്‍ കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണെന്ന് പുസ്തകം ഏറ്റുവാങ്ങി കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് പറഞ്ഞു.
തന്റെ ജീവിതത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ലഭിച്ച അനുഭവങ്ങളാണ് കഥകള്‍ക്ക് ആധാരമാക്കിയതെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു. പുസ്തകത്തിന്റെ വിവര്‍ത്തക മേരി ജോസഫ്, കന്നട എഴുത്തുകാരി ശോഭാറാവു, പ്രസാധകരായ വീരലോക പബ്ലിക്കേഷന്‍സിന്റെ എംഡി വി ശ്രീനിവാസ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: