ന്യൂദല്‍ഹി: ജി20 ഉച്ചകോടിയില്‍ ബ്രസീല്‍ അസമത്വ പ്രശ്നം കാതലായ വിഷയമാക്കുമെന്നും ജി20 അദ്ധ്യക്ഷ സ്ഥാനം ബ്രസീലിന് വലിയ വെല്ലുവിളിയാണെന്നും ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ തിങ്കളാഴ്ച പറഞ്ഞു.
ഞങ്ങള്‍ അസമത്വത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുക. ലിംഗഭേദം, വംശം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെ ഇന്ന് നിരവധി അസമത്വങ്ങളുണ്ട്. ലോകത്തിന് സന്തുലിതാവസ്ഥ ആവശ്യമാണ്. ഞായറാഴ്ച ന്യൂദല്‍ഹിയില്‍ നടന്ന രണ്ട് ദിവസത്തെ ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷം ഇന്ന് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബ്രസീല്‍ പ്രസിഡന്റ്.
ഞാന്‍ ജി 20 യുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. ജി 20 പോലുള്ള ഒരു സുപ്രധാന മീറ്റിംഗ് മള്‍ട്ടിപോളാര്‍ ലോകത്തിന്റെ പ്രാധാന്യം കാണിക്കുന്നുവെന്ന് ലുല ഡ സില്‍വ ചൂണ്ടിക്കാട്ടി. അടുത്തവര്‍ഷത്തെ ജി 20 ആതിഥേയത്വം വഹിക്കുന്ന ബ്രസീലിന് സപ്തംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാരപരമായി ലുലയ്ക്ക് കൈമാറി.
അസാധാരണമായ രീതിയില്‍ ഉച്ചകോടി സംഘടിപ്പിച്ചതിന് ഇന്ത്യയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ജനതയില്‍ നിന്ന് ഞങ്ങള്‍ക്ക് വലിയ ഊഷ്മളതയാണ് ലഭിച്ചത്. അടുത്ത വര്‍ഷം ജി20യുടെ ആതിഥേയ രാജ്യമാകാനുള്ള സാഹചര്യം ബ്രസീലിനുണ്ട്. ബ്രസീലിലെ നിരവധി നഗരങ്ങള്‍ അവിടെ ധാരാളം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഉച്ചകോടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണത്തെക്കുറിച്ച് തനിക്ക് അറിയില്ല. എന്നാല്‍ ഞാന്‍ അവരെ ക്ഷണിക്കും, അവര്‍ ബ്രസീലില്‍ വന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ബ്രസീലില്‍ ഉച്ചകോടി ആരംഭിക്കുമ്പോള്‍ ഇനി ഒരു യുദ്ധം ഉണ്ടാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ബ്രസീലിന് വളരെയധികം ഉത്തരവാദിത്തമാണെന്ന് അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: