ന്യൂദല്‍ഹി: ജി20 ഉച്ചകോടിയില്‍ ചൈനയ്ക്ക് തിരിച്ചടിയും ഇന്ത്യയ്ക്ക് ജയവും. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി ദല്‍ഹിയില്‍ വെച്ച് ഇറ്റലിയുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് ചൈനയ്ക്ക് അപമാനമായത്.
ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജോര്‍ജ്ജിയ മെലൊനിയാണ് ഇക്കാര്യം നേരിട്ട് ചൈനയുടെ പ്രതിനിധിയെ അറിയിച്ചത്. ജോര്‍ജ്ജിയ മെലനിയുമായി ജി20 ഉച്ചകോടിയ്ക്കിടയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയ ചൈനയുടെ പ്രധാനമന്ത്രി ലി ക്വാങ്ങിനോടാണ് ജോര്‍ജ്ജിയ മെലൊനി ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും ഇറ്റലി പിന്മാറുന്ന കാര്യം മുഖത്തുനോക്കി പറഞ്ഞത്.
ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍വിജയമാണ്. ചൈനയ്ക്ക് ഇറ്റലിയെപ്പോലെയുള്ള ഒരു ശക്തമായ രാജ്യത്ത് നിന്നും തിരിച്ചടി നല്കാന് ദല്‍ഹിയിലെ ജി20 വേദി പശ്ചാത്തലമായത് മാത്രമല്ല ഇന്ത്യയ്ക്ക് നേട്ടമായത്. ഭാരതം- ഗള്‍ഫ് രാജ്യങ്ങള്‍-യൂറോപ്പ് വരെ നീളുന്ന സാമ്പത്തിക ഇടനാഴിയ്ക്ക് ഇറ്റലി എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ ഒപ്പുവെച്ച ഇറ്റലി ഇപ്പോള്‍ പിന്മാറുന്നതിനാല് ഇറ്റലിയ്ക്ക് ബെയ് ജിംഗില്‍ നിന്നും പിഴ ഏറ്റുവാങ്ങേണ്ടതായി വരും. എന്നാല്‍ എന്തൊക്കെ പ്രത്യാഘാതമുണ്ടായാലും ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന് മെലനി ചൈനയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: