Categories: KeralaNews

പെണ്‍കുട്ടിയെ ശല്യം ചെയ്ത 60കാരന്‍ അറസ്റ്റില്‍

A 60-year-old man was arrested for harassing a girl

Published by

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് പ്രായപൂര്‍ത്തിയാവാതെ പെണ്‍കുട്ടിയെ ശല്യം ചെയ്തയാളെ ഹോസ്ദുര്‍ഗ് പോലീസ്‌ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
കൊളവയല്‍ സ്വദേശിയും നേര്‍ത്ത് കോട്ടച്ചേരിയില്‍ താമസക്കാരനുമായ അശോക(60) നെയാണ് സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് മുന്‍വശത്തെ ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെയാണ് പ്രതി കയറിപ്പിടിച്ചത്. പെണ്‍കുട്ടി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
പോലീസ് ഇയാളെ കസ്റ്റഡിലെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്ക് എതിരെ പോക് സോപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by