എറണാകുളം: ആലുവാ പീഡനക്കേസിൽ ഒരാളെക്കൂടി പ്രതി ചേർത്തു. ബിഹാർ സ്വദേശി മുഷ്താക്കിനെയാണ് പ്രതി ചേർത്തത്. ക്രിസ്റ്റിൻ രാജിന് വിവരങ്ങൾ നൽകിയത് ഇയാളാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർക്കൽ. മുഷ്താക്കിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ പെൺകുട്ടി മാത്രമാണ് ഉള്ളതെന്ന് പ്രതിയെ അറിയിച്ചത് ഇയാളായിരുന്നു.
കേസുമായി ബന്ധപ്പെട്ട് രാവിലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഷ്താക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ അച്ഛൻ ജോലിക്കായി പുറത്ത് പോയി എന്ന വിവരം ഇയാൾ അറിയിച്ചതിനെ തുടർന്നാണ് ക്രിസ്റ്റിൻ രാജ് വീട്ടിലെത്തിയത്. പിന്നാലെ മോഷണം നടത്തുന്നതിനിടെ കുട്ടിയെ എടുത്ത് കൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: