ന്യൂദല്‍ഹി: നേതാക്കളുടെ ഉച്ചകോടിയില്‍ അംഗീകരിച്ച ജി20 പ്രഖ്യാപനത്തില്‍ സമവായമുണ്ടാക്കാന്‍ വേണ്ടിവന്നത് 200 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍. ഇന്ത്യയുടെ ജി20 ഷെര്‍പ്പ അമിതാഭ് കാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സംഘം 300 ഉഭയകക്ഷി യോഗങ്ങള്‍ നടത്തി. മറ്റ് രാജ്യങ്ങളിലെ നയതന്ത്രജ്ഞരുമായി ചേര്‍ന്ന് 15 കരടുകള്‍ തയാറാക്കി തര്‍ക്കവിഷയമായ റഷ്യ- യുക്രൈയിന് സംഘര്‍ഷം സംബന്ധിച്ച് സമവായം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.
ജി 20യിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഭാഗം റഷ്യ- യുക്രൈന് പ്രശ്നത്തില്‍ സമവായം കൊണ്ടുവരിക എന്നതായിരുന്നു. ഇതിന് 200 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍, 300 ഉഭയകക്ഷി യോഗങ്ങള്‍, 15 കരടുകള്‍ തയാറാക്കല്‍ എന്നിവ നടത്തി. ഇതില്‍, രണ്ട് മിടുക്കരായ ഓഫീസര്‍മാര്‍, ഈനം ഗംഭീറും കെ നാഗരാജ് നായിഡുവും വലിയ സഹായമായിരുന്നുവെന്നും അമിതാഭ് കാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: