ന്യൂദല്‍ഹി: ദൽഹിയിൽ ജി 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി. യുകെ പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക് നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
വിവിധ ജി20 യോഗങ്ങളിലും പരിപാടികളിലും ഉന്നതതലതല പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ കാലത്ത് യുകെ നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം, മാർഗരേഖ 2030, സമ്പദ്വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ഹരിത സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ചലനക്ഷമത എന്നീ മേഖലകളിലെ പരസ്പര സഹകരണ പദ്ധതികളുടെ പുരോഗതിയിൽ ഇരു നേതാക്കളും തൃപ്തി രേഖപ്പെടുത്തി. പരസ്പര താൽപ്പര്യവും പ്രാധാന്യവുമുള്ള അന്താരാഷ്ട്ര- പ്രാദേശിക വിഷയങ്ങളിൽ ഇരുനേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി ചർച്ചകളുടെ പുരോഗതി അവലോകനം ചെയ്യുകയും ശേഷിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അതുവഴി സന്തുലിതമായ, ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാർ ഉടൻ പൂർത്തിയാക്കാനും തീരുമാനിച്ചു..
കൂടുതൽ വിശദമായ ചർച്ചയ്ക്കായി എത്രയും വേഗം പരസ്പര സൗകര്യപ്രദമായ തീയതിയിൽ ഉഭയകക്ഷി സന്ദർശനത്തിനായി പ്രധാനമന്ത്രി സുനക്കിനെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. പ്രധാനമന്ത്രി സുനക് ക്ഷണം സ്വീകരിക്കുകയും വിജയകരമായ ജി20 ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: