പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രദേശം ദുര്‍ബലമായിത്തീരുന്നു. എന്നാല്‍ അവിടെ ഗവേഷണത്തിനുവേണ്ട വളരെയേറെ സാമഗ്രികള്‍ കണ്ടെത്താനാകും. അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസിലാന്റ് മുതലായ പുതുതായി കണ്ടുപിടിക്കപ്പെട്ട സ്ഥലങ്ങളില്‍ ഭൂമിയുടെ ഫലപുഷ്ടിയും ധാതുസമ്പത്തും സമ്പുഷ്ടമായി കണ്ടെത്തുകയും തന്മൂലം ചുരുങ്ങിയ സമയം കൊണ്ട് അവിടുത്തെ നിവാസികള്‍ സമ്പന്നരാകുകയും ചെയ്തു. ഹിമാലയപ്രദേശം പുരാതനകാലത്തു തന്നെ അന്വേഷിച്ച് കണ്ടെത്തിയതാണ്.
ആ കാലത്ത് അവിടത്തെ സമൃദ്ധിയെപ്പറ്റി ചിന്തിക്കുകയോ അതില്‍ കൈകടത്തുകയോ ഉണ്ടായില്ല. തന്മൂലം ആ പ്രദേശം ഒരുതരത്തില്‍ അസ്പൃശ്യമായി തന്നെ കിടക്കുകയാണ്. സമുദ്രതീരത്തു കിടക്കുന്ന മുത്തുചിപ്പികളെ എപ്രകാരമാണോ ബാലന്മാര്‍ പെറുക്കി എടുക്കുന്നത് അതുപോലെ ഹിമാലയത്തില്‍ നിന്ന് അനായാസമായി ലഭിക്കുന്ന നേട്ടങ്ങള്‍കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ കഴിയുകയാണുണ്ടായത്. സമുദ്രത്തിന്റെ ആഴങ്ങളില്‍ ചെന്നിറങ്ങി മുത്തുകള്‍ പെറുക്കിയെടുക്കുന്ന വരെ ഉദാഹരണപ്പെടുത്തി പറയുകയാണെങ്കില്‍ ആ പ്രദേശത്തെ (ഹിമാലയം) വളരെയധികം വിഭൂതികള്‍ നിറഞ്ഞതാണെന്നു കാണാം.
മഞ്ഞുമൂടിയ പര്‍വ്വതം ഭൂമിയുടെ ഉയര്‍ന്ന തട്ടിലാണ്. അതിനു താഴെ സാധാരണ ഭൂപ്രദേശമാണ്. ഈ താഴത്തെ തലത്തില്‍ നിന്ന് ചിലപ്പോള്‍ ഊഷ്മള വാതകങ്ങള്‍ മുകള്‍വശത്തേക്ക് വരികയും വെള്ളവുമായി ചേര്‍ന്ന് തിളക്കുകയും തപ്തകുണ്ഡങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന്റെ ഉറവിടം അന്വേഷിക്കുകയാണെങ്കില്‍ അസാധാരണ അളവിലുള്ള ഊര്‍ജ്ജം നമുക്കു കൈപ്പറ്റുവാന്‍ സാധിക്കും. അത് അനാദികാലം തൊട്ട് സുരക്ഷിതമായതും ഇതുവരെ ഖനനം ചെയ്തിട്ടില്ലാത്തതും ആണ്. കല്ലുകളില്‍ പല ഔഷധഗുണങ്ങളും നിറഞ്ഞിട്ടുണ്ട്. അവയില്‍ വിലയേറിയ രസായനങ്ങളുടെ രൂപത്തില്‍ പുറത്തെടുക്കാവുന്ന പല മൂലകങ്ങളും നിറഞ്ഞുകിടപ്പുണ്ട്. ഇവയ്‌ക്കു അത്യധികം മഹത്വപൂര്‍ണ്ണമായ ഉപയോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശിലാജിത്ത് അവയില്‍ ഒന്നാണ്. അത് അസാമാന്യമായ ബലവര്‍ദ്ധകമായ ഔഷധമായി കണക്കാക്കപ്പെടുന്നു. ഹിമാലയത്തില്‍ നിന്ന് വരുന്ന നദികളുടെ മണലില്‍ സ്വര്‍ണ്ണം, വെള്ളി മുതലായ വിലപിടിപ്പുള്ള ധാതുക്കളുടെ മിശ്രണം കണ്ടുവരുന്നു. അവയുടെ ഉദ്ഗമസ്ഥാനം കണ്ടുപിടിക്കാന്‍ കഴിഞ്ഞെങ്കില്‍ സമതലപ്രദേശങ്ങളില്‍ കണ്ടുവരുന്ന ധാതു ഖനികളെക്കാള്‍ വിലയേറിയ സമ്പത്ത് കൈവരിക്കാം. ചിലയിടങ്ങളില്‍ യുറേനിയം പോലുള്ള ധാതുക്കളുടെ മിശ്രണവും മണലില്‍ കണ്ടുവരുന്നു. ചില അരുവികളുടെ ജലത്തിന് വളരെ ഗുണം ചെയ്യുന്ന ഔഷധങ്ങള്‍ക്ക് തുല്യമായ ഗുണമുണ്ട്.
കസ്തൂരിമാന്‍ ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്നു. പന്ത്രണ്ട് കൊമ്പുള്ള മാനിന്റെ കൊമ്പ് തന്നെ ഔഷധഗുണങ്ങള്‍ നിറഞ്ഞവയാണ്. ചാമമാനിന്റെ ചാമരം പോലുള്ളവാല്‍ സുന്ദരമെന്ന് മാത്രമല്ല അത് ശരീരത്തില്‍ തലോടി പോകുമ്പോള്‍ ഉള്ളിലെ പ്രസുപ്തമായ ഊര്‍ജ്ജം ഉണരുന്നു. ഇതുപോലെ തന്നെ മറ്റു ജീവജന്തുക്കളും അസാധാരണ വിശേഷതകള്‍ നിറഞ്ഞവയാണ്. അന്തരീക്ഷത്തിന്റെ പ്രഭാവം പ്രാണികളുടെയുംമേല്‍ പതിക്കുകയും അവ മനുഷ്യന് ശാരീരികമായും മാനസികമായും പ്രയോജനം നല്‍കത്തക്ക കഴിവുള്ളവയാവുകയും ചെയ്യുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ പ്രാണികളെ സംരക്ഷിച്ചു അവയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് നന്മനേടുന്നതിനുപകരം അവയെ മാംസത്തിനുവേണ്ടി കൊന്നൊടുക്കി മഹത്വപരമായ സാദ്ധ്യതകളില്‍ നിന്ന് വഞ്ചിതരാകുകയാണ് ചെയ്യുന്നത്.
ഹിമാലയത്തിലെ വൃക്ഷങ്ങള്‍ക്ക് അവയുടെതായ വിശേഷതകള്‍ ഉണ്ട്. അവയുടെ തടിയില്‍ എണ്ണയുടെ മാത്ര വളരെയധികം ഉള്ളതുകൊണ്ട് പച്ചവിറക് കത്തിച്ച് എരിക്കുകയും ചൂടിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യാം. പൈന്‍ , ദേവതാരു തുടങ്ങിയ വൃക്ഷങ്ങളുടെ തടികളില്‍ നിന്ന് ലഭിക്കുന്ന നീര് പലതരത്തിലുള്ള ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. മറ്റു വൃക്ഷങ്ങളും അതാതിന്റേതായ പശ നല്‍കുന്നു. അവയുടെ പുഷ്പങ്ങളും ഫലങ്ങളും ഔഷധങ്ങളെപോലെ ഉപയോഗിക്കുന്നു. ഹിമാലയത്തിലെ കുന്നും കുഴിയുമായി കിടക്കുന്ന ഭൂമിയില്‍ ധാന്യങ്ങള്‍ ധാരാളമായി വിളയിക്കുക സാദ്ധ്യമല്ല. എങ്കിലും അവയുടെ കുറവ് പലതരത്തിലുള്ള കിഴങ്ങുകള്‍ നികത്തുന്നു. അവയുടെ ഗുണം അതാതിനെക്കാളും അധികമാണ്. പല ആകൃതിയിലും പ്രകൃതിയിലും ഉള്ള സസ്യങ്ങള്‍ പലയിടങ്ങളിലായി കാണപ്പെടുന്നു. അവ പച്ചക്കറികള്‍ക്ക് തുല്യമായി ഗുണകരമാണ്. ഇലകളുടെ രൂപത്തില്‍ കാണപ്പെടുന്നുവെങ്കിലും അവയിലെ പോഷകത്വം സമതലപ്രദേശങ്ങളിലെ പച്ചക്കറികളിലും ഫലങ്ങളിലും ഉള്ളതിനെക്കാള്‍ ഒട്ടും കുറവല്ല.
ഭോജപത്രം വിവിധതരം ഉപയോഗമുള്ള വൃക്ഷമാണ്. അതിന്റെ തൊലി വസ്ത്രങ്ങളുടെ രൂപത്തിലും കിടക്കയുടെ രൂപത്തിലും കുടിലുകള്‍ പണിയുവാനും ഉപയോഗിക്കുന്നു. അതിന്റെ ഇലകള്‍ കടലാസായി ഉപയോഗപ്പെട്ടുകൊണ്ടിരിക്കുന്നു. അവയില്‍ പൊങ്ങിവരുന്ന മുഴകളുടെ കഷായം ഉണ്ടാക്കി കട്ടന്‍ചായക്ക് പകരമായികുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: