സമൂഹമാധ്യമങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ ശക്തിയുക്തം അവതരിപ്പിക്കുന്ന നടിമാരില്‍ ശ്രദ്ധേയയാണ് കങ്കണാ റണാവത്ത്. ഇന്‍ഡ്യ, ഭാരത് എന്ന നാമധേയത്തിലേക്ക് മാറുന്നതിലും തന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കങ്കണയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന് നടി നൗഷീന്‍ ഷാ രംഗത്തെത്തിയിരുക്കുന്നത്.
‘ഹദ് കര് ദി വിത്ത് മോമിന് സാഖിബ്’ എന്ന ചാറ്റ് ഷോയിലൂടെയാണ് നൗഷീന്‍ കങ്കണ റണാവത്തിനെതിരെ ആഞ്ഞടിച്ചത്.
കാണാന്‍ ആഗ്രഹമുള്ള ഇന്ത്യന്‍ താരം ആരാണ് എന്ന ചോദ്യത്തിനാണ് നൗഷീന്‍ കങ്കണയുടെ പേര് പറഞ്ഞത്. ‘എന്റെ രാജ്യത്തേക്കുറിച്ച് എന്തെല്ലാം വൃത്തികേടാണ് അവര്‍ പറയുന്നത്. പാകിസ്ഥാന് സൈന്യത്തേക്കുറിച്ചും മോശമായാണ് സംസാരിക്കുന്നത്. പാകിസ്ഥാനെക്കുറിച്ച് അവര്‍ക്ക് ഒരു അറിവുമില്ല. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തില്‍ ശ്രദ്ധിക്കൂ. നിങ്ങളുടെ അഭിനയത്തിലും സംവിധാനത്തിലും വിവാദത്തിലും മുന്‍ കാമുകന്മാരിലും ശ്രദ്ധിക്കൂ.നൗഷീന്‍ ഷാ പറഞ്ഞു’.
പാകിസ്താന് ഭരണകൂടം ജനങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങിനെ അറിയാം. പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സികളെപ്പറ്റിയും ആര്‍മിയെപ്പറ്റിയും അവര്‍ക്കെന്തറിയാം? അതൊക്കെ രഹസ്യങ്ങളാണ്. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. പിന്നെ എങ്ങിനെയാണ് കങ്കണയ്ക്ക് വിവരം ലഭിക്കുന്നത്. സ്വന്തം കാര്യം നോക്കിയാല്‍ പോരേ? കങ്കണ സുന്ദരിയാണ്, അതിസുന്ദരിയാണ്, മികച്ച അഭിനേത്രിയും. പക്ഷേ മറ്റുള്ള രാജ്യങ്ങളോട് ബഹുമാനം കാണിക്കുന്ന കാര്യത്തില്‍ അവര്‍ പിറകിലാണ്. അവരൊരു തീവ്രവാദിയാണ്. നൗഷീന്‍ പ്രതികരിക്കുന്നു.
താന്‍ ഇതുവരെ ഒരു ഇന്ത്യന്‍ അഭിനേതാക്കളെയും കണ്ടിട്ടില്ലെങ്കിലും കങ്കണയെ കാണാനും രണ്ട് അടി കൊടുക്കാനും ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും കമന്റ് ബോക്സുകളില്‍ കങ്കണയുടെ ആരാധകരുടെ ശക്തമായ മറുപടികളാണ് കാണുന്നത്. വൈ കാറ്റഗറിയുള്ള കങ്കണയെയാണോ അടിക്കാന്‍ വരുന്നത് എന്നൊക്കെയാണ് കമന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: