തിരുവനന്തപുരം: ഡോക്ടറുടെ മൃതദേഹം കണ്ണമ്മൂല ആമയിഴഞ്ചാന്‍ തോട്ടില്‍ കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിപിന്റെ മൃതദേഹമാണ് കണ്ണമ്മൂല പാലത്തിന് സമീപം തോട്ടില്‍ നിന്ന് കണ്ടെടുത്തത്.പാന്റ്സും ടീ ഷര്‍ട്ടും ധരിച്ച നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അനസ്തേഷ്യ വിഭാഗം മേധാവിയായിരുന്നു. ഡോക്ടര്‍ ഉച്ചയ്ക്ക് 12 മണിയോടെ ഈ ഭാഗത്ത് എത്തിയിരുന്നതായാണ് വിവരം.
ഇദ്ദേഹത്തിന്റെ കാര്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇതില്‍ നിന്നും മരുന്നുകുപ്പികളും സിറിഞ്ചും കണ്ടെടുത്തു. പൊലീസ് കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തി വരുന്നു.
പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിഷാദ പ്രശ്നങ്ങള്‍ ഡോക്ടര്‍ ബിപിന്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.ഡോക്ടര്‍ ബിപിന്റെ ഭാര്യയും ഡോക്ടറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: