ന്യൂഡൽഹി: ജി20 ഉച്ചകോടിക്കെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യയുടെ പൈതൃകം പറഞ്ഞുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊണാർക്ക് കാലചക്രത്തിന്റെ സവിശേഷതകളാണ് പ്രധാനമന്ത്രി വിവരിച്ച് നൽകിയത്.
അന്താരാഷ്‌ട്ര നേതാക്കളെ സ്വീകരിക്കുന്നതിനിടെ ജോ ബൈഡൻ സംശയം ഉന്നയിക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് കാലചക്രത്തിന്റെ സവിശേഷതകൾ വിശദീകരിച്ചത്. മിനിറ്റുകളോളം ഇരുവരും സംസാരിച്ചു. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പതിമൂന്നാം നൂറ്റാണ്ടിൽ നരസിംഹ ഒന്നാമന്റെ ഭരണത്തിന്റെ കീഴിൽ പണിക്കഴിപ്പിച്ച ക്ഷേത്രമാണ് കൊണാർക്ക് സൂര്യക്ഷേത്രം. ഏഴ് കുതിരകളും 24 ചക്രങ്ങളും ഉൾക്കൊള്ളുന്ന രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രം. കൊണാർക്കിലെ രഥ ചക്രങ്ങളാണ് 20 രൂപ നോട്ടിലുള്ളത്. ഇന്ത്യൻ ത്രിവർണ പതാകയിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്. ഏറെ വൈവിധ്യങ്ങളുള്ള കാലചക്രം ജി20 വേദിയിലുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: