രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ഏജൻസി ഐഎസ്ആർഒയുമായി പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെയ്‌ക്കാനൊരുങ്ങി സൗദി അറേബ്യ. ബൂധനാഴ്ച നിയോം സിറ്റിയിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാൻ-3 ദൗത്യം വിജയക്കൊടി പാറിച്ചതിന് പിന്നാലെയാണ് സൗദി ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നീക്കത്തിലേക്ക് കടന്നത്. ഇതിന് മുന്നോടിയായി ഐഎസ്ആർഒയുമായി ഒപ്പു വെയ്‌ക്കുന്നതിനും പ്രത്യേക ചുമതല നിർവഹിക്കുന്നതിനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.
ബഹിരാകാശ മേഖലയിലെ സഹകരണത്തിനായി ഐഎസ്ആർഒയുമായി ചർച്ചകൾ നടത്തി ധാരണാ പത്രം ഒപ്പുവെയ്‌ക്കുന്നതിന് സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി മന്ത്രിയും സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബദുല്ല അൽസഹാവയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: