കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സര്‍വകലാശാലകളില്‍ ‘ഇടക്കാലവൈസ്ചാന്സലര് ‘മാരെ നിയമിച്ചതില്‍ സുപ്രീംകോടതി വെള്ളിയാഴ്ച നടത്തിയ നിരീക്ഷണങ്ങള്‍ ചാന്‍സലറായ ഗവര്ണര്ക്കെതിരാണെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകം. ചാന്‍സലര്‍ സി വി ആനന്ദബോസിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് ഡി.എസ്. നായിഡു ആണ് കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരണവുമായി രംഗത്തുവന്നത്.
സര്‍വ്വകലാശാലകളില്‍ ചാന്‍സലര്‍ നടത്തിയ വിസിമാരുടെ നിയമനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ നിയമന ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കാമായിരുന്നു എന്ന് നിരീക്ഷിക്കുക മാത്രമായിരുന്നു . അതിനിടയാക്കിയ സാഹചര്യം സംബന്ധിച്ച് ചാന്‍സലര്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടി. അടുത്ത തവണ കേസ് പരിഗണിക്കും മുമ്പ് വേണ്ടത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇടക്കാല നിയമനം സംബന്ധിച്ച ചാന്‍സലറുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തുള്ള ഡോ സനല്‍കുമാര്‍ വേഴ്സസ് ചാന്‍സലര്‍, കല്യാണി സര്‍വ്വകലാശാലയും മറ്റും’എന്ന കേസില്‍ ചാന്‍സലറുടെ നിലപാട് സാധൂകരിച്ചുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കുകയോ മാറ്റംവരുത്തുകയോ സ്റ്റേയോ ചെയ്തിട്ടില്ല.മറിച്ച് ചാന്‍സലറുടെ അധികാരത്തെയും തീരുമാനത്തെയും ഹൈക്കോടതി ശരിവച്ചു.
ഇടക്കാല െൈവസ് ചാന്‍സലര്‍മാര്‍ ഭരണപരമായ തീരുമാനമെടുക്കുന്നത് വിലക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തെന്ന് ചാന്‍സലറുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടുന്നതിനെക്കുറിച്ച് സുപ്രീംകോടതി ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഗവര്‍ണക്ക് നിര്‍ദേശം നല്കാന് കഴിയില്ലെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി നിരീക്ഷിച്ചിരുന്നുവെന്നും ഡി.എസ്. നായിഡു വെളിപ്പെടുത്തി.
സ്ഥിരം വി.സിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കം സെലക്ഷന് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ എല്ലാകക്ഷികളോടും നാമനിര്‍ദ്ദേശം ചെയ്യുന്നവരുടെ പുതിയ പട്ടിക നല്കാന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ചാന്‍സലര്‍ ഇതിനകം അത് ചെയ്തിട്ടുണ്ടെന്നും അത് പരിഷ്കരിക്കണമെങ്കില് നിര്‍ദേശങ്ങള്‍ നല്‍കാമെന്നും കോടതി പറഞ്ഞു.ഇവയിലൊന്നും ചാന്‍സലര്‍ക്ക് എതിരായ ഒരു പരാമര്‍ശവും ഇല്ലെന്നും അഭിഭാഷകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: