ന്യൂദല്‍ഹി: ജി20 ഉച്ചകോടിയ്ക്കിടയില്‍ അപ്രതീക്ഷിതമായി ലോകനേതാക്കളില്‍ നിന്നും ചില ഹൈന്ദവ ടച്ച് കടന്നുവന്നത് മാധ്യമപ്രവര്‍ത്തകരെ ശരിയ്ക്കും അമ്പരപ്പിച്ചു. കാരണം യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗട്ടറസ് ഉപനിഷത്തിനെ ഓര്‍മ്മിക്കുമെന്നും യുകെ പ്രധാനമന്ത്രി ഋഷി സുനക് ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്നുവെന്നും പറയുമെന്നും ആരും കരുതില്ലല്ലോ.
ജി20 സമ്മേളനത്തിന് എത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസാണ് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ ഉപനിഷത്തിനെ കൊണ്ടുവന്നത്. ലോകത്തെ ഒരു കുടുംബമായി കാണുന്ന സങ്കല്പം വിശദീകരിക്കുമ്പോഴാണ് അന്റോണിയോ ഗട്ടറസ് ഉപനിഷത്തിനെ ഓര്‍മ്മിച്ചത്.
ഒരു കുടുംബം, ഒരു ഭൂമി, ഒരു ഭാവി എന്ന സങ്കല്പം ഉപനിഷത്തിലേതാണെന്നായിരുന്നു അന്റോണിയോ ഗട്ടറസ് പറഞ്ഞത്. വസുധൈവ കുടുംബകം എന്ന ഭാരതീയ സങ്കല്പമാണ് അദ്ദേഹം ഇവിടെ സ്മരിച്ചത്.
ജി20 സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഭാരതീയ വേരുകളുള്ള ഋഷി സുനക് വാര്‍ത്താലേഖകരോട് സംസാരിക്കവേ ഒരു കാര്യം തുറന്നുപറയാന്‍ മടി കാട്ടിയില്ല. “ഞാന്‍ ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ്. അങ്ങിനെയാണ് ഞാന്‍ വളര്‍ന്നത്.” – ഋഷി സുനകിന്റെ ഈ പ്രസ്താവനയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
#WATCH | G-20 in India: On his connect with Hinduism, UK PM Rishi Sunak to ANI says, "I'm a proud Hindu, and that's how I was raised. That's how I am. Hopefully, I can visit a Mandir while I'm here for the next couple of days. We just had Raksha Bandhan, so from my sister and my… pic.twitter.com/U5RLdZX3vz
— ANI (@ANI) September 8, 2023
“അടുത്ത രണ്ട് ദിവസങ്ങളില്‍ ഇവിടെയുള്ളപ്പോള്‍ എനിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം. എന്റെ പക്കല്‍ രാഖികളുണ്ട്. എനിക്ക് ജന്മാഷ്ടമി ശരിക്കും ആഘോഷിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഭാരതത്തില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക വഴി ആ കുറവ് നികത്താനാകും. ഇത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. വിശ്വാസമെന്നത് സ്വന്തം ജീവിതത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അത് നമുക്ക് കരുത്ത് പകരുന്നു.”-ഋഷി സുനകിന്റെ വളച്ചുകെട്ടില്ലാത്ത ഈ പ്രസ്താവന ഇപ്പോള്‍ സമുഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.
അന്റോണിയോ ഗട്ടറസിന്റെയും ഋഷി സുനകിന്റെയും ഈ ഹൈന്ദവ ടച്ചുള്ള പ്രസ്താവനകള്‍ കേട്ട് കിളിപോയി നില്ക്കുന്ന നടന് പ്രകാശ് രാജിന്റെ പ്രതികരണവും വൈറലാണ്.
— Delhi Se Hoon BC (@delhichatter) September 8, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: