Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നട്ടെല്ലിലെ തേയ്‌മാനം: 46 വയസ്സുകാരിയില്‍ കൃത്രിമ ഡിസ്‌ക് മാറ്റിവയ്‌ക്കല്‍ കീഹോള്‍ ശസ്ത്രക്രിയ വിജയകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 09:28 pm IST
in Health

തിരുവനന്തപുരം: നട്ടെല്ലിലെ തേയ്‌മാനത്തെ തുടര്‍ന്ന് കൈയിലും കഴുത്തിലും വിട്ടുമാറാത്ത വേദനയുമായെത്തിയ ഗുജറാത്ത് സ്വദേശിനിയായ 46 വയസ്സുകാരിയില്‍ കീഹോള്‍ ശസ്ത്രക്രിയ വിജയകരം. അത്യാധുനിക സെര്‍വിക്കല്‍ ടോട്ടല്‍ ഡിസ്‌ക് ആര്‍ത്രോപ്ലാസ്റ്റിയാണ് തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ നടത്തിയത്. വിശദപരിശോധനയില്‍, കഴുത്തിലെ ഡിസ്‌ക് തെന്നി കൈയിലെ ഞരമ്പുകള്‍ ഞെരുക്കുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന്, ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ട്രോമ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ തകരാറിലായ ഡിസ്‌ക് മാറ്റി കൃത്രിമ പ്രോസ്തറ്റിക് ഇമ്പ്‌ലാന്റ് സ്ഥാപിക്കുകയായിരുന്നു.
കുറച്ചു മാസങ്ങളായി രോഗി നിരന്തരമായ വേദനയാല്‍ ബുദ്ധിമുട്ടുകയായിരുന്നു. എംആര്‍ഐ സ്‌കാനിലാണ്, കഴുത്തിലെ ഡിസ്‌ക് തെന്നി മാറിയതായും സാരമായ തേയ്‌മാനത്തിനും അതുവഴി ഞരമ്പ് ഞെരുക്കത്തിനും കാരണമാകുന്നതായും കണ്ടെത്തുന്നത്. സാധാരണയായി, ഇത്തരം കേസുകളില്‍ തെന്നിമാറിയ ഡിസ്‌ക് നീക്കം ചെയ്ത് മെറ്റല്‍ പ്ലേറ്റ് സ്ഥാപിക്കുന്ന ആന്റീരിയര്‍ സെര്‍വിക്കല്‍ മൈക്രോഡിസെക്ടമിയും ഫ്യൂഷനുമാണ് ചികിത്സാമാര്‍ഗം. എന്നാല്‍ ഈ രോഗിയില്‍ ഇത്തരത്തില്‍ മെറ്റല്‍ പ്ലേറ്റ് സ്ഥാപിക്കുന്നത് തൊട്ടടുത്ത ഡിസ്‌കിന്റെ തേയ്‌മാനം വര്‍ധിപ്പിക്കുകയും ഇത് ആ ഭാഗത്തെ ചലനശേഷി നഷ്ടപ്പെടുന്നതിനും മറ്റ് സങ്കീര്‍ണ്ണതകള്‍ക്ക് കരണമാകുമെന്നതിനാലും സെര്‍വിക്കല്‍ ടോട്ടല്‍ ഡിസ്‌ക് ആര്‍ത്രോപ്ലാസ്റ്റിയിലൂടെ തെന്നി മാറിയ ഡിസ്‌ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.
കീഹോള്‍ ശസ്ത്രക്രിയ വഴി സ്‌പൈനല്‍ കോര്‍ഡിന് സമീപമുള്ള സെര്‍വിക്കല്‍ ഡിസ്‌കിനെ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്നും ഈ പ്രക്രിയ അപൂര്‍വമായി മാത്രമേ തിരഞ്ഞെടുക്കാറുള്ളുവെന്നും ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ശസ്ത്രക്രിയയ്‌ക്ക് ശേഷം കഴുത്തിന്റെ സ്വാഭാവിക ചലനശേഷി വീണ്ടെടുക്കുന്ന രോഗിക്ക് വൈകാതെ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സാധാരണയായി ചെയ്യുന്ന ഫ്യൂഷന്‍ പ്രൊസീജിയറിനെ അപേക്ഷിച്ച് തൊട്ടടുത്ത ഡിസ്‌കുകളുടെ തേയ്‌മാനത്തിന്റെ സാധ്യത കുറയ്‌ക്കുന്നതായി ശാസ്ത്രീയ പഠനങ്ങളും വ്യക്തമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അനസ്‌തേഷ്യ വിഭാഗം ഡോ. സുരയ്യ മെഹ്ബൂബ്, ശസ്ത്രക്രിയയുടെ ഭാഗമായി.

 

Tags: Kims healthHealth CareTrivandrumDegenerative spineCervical total disc arthroplasty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

Kerala

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

Kerala

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.