ഹിമാലയം വളരെ വിസ്തൃതമാണ്. അതിന്റെ ആദ്ധ്യാത്മികവിശേഷതകള് നിറഞ്ഞ ഭാഗത്തിനു ദേവാത്മാ എന്നു പറയുന്നു. അത് വളരെ ചെറിയ സ്ഥലമാണ്. ഇത് യമുനോത്രിയില്‍ നിന്ന് ആരംഭിച്ച് കൈലാസശിഖരം വരെ എത്തുന്നു. ഇതിന്റെ ഉയരം സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടിതൊട്ട് ഇരുപതിനായിരം അടിവരെ ആണെന്ന് പറയപ്പെടുന്നു. മറ്റുഭാഗം വനങ്ങള്‍, പര്‍വതങ്ങള്‍, സസ്യങ്ങള്‍, നദികള്‍, പുഴകള്‍ മുതലായവ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടെ കൃഷിചെയ്യുവാന്‍ പറ്റിയതും ജലസൗകര്യം ഉള്ളതും സഹിക്കാവുന്ന ചൂടുള്ളതും ആയ സ്ഥലങ്ങളില്‍ ആ പ്രദേശത്ത് ജീവിച്ച് ശീലമുള്ളവര്‍ താമസിക്കുകയും ജീവിത നിര്‍വ്വഹണം നടത്തുകയും ചെയ്യുന്നു. ഉത്തരധ്രുവത്തില്‍ എക്സിമോ വര്‍ഗ്ഗക്കാര്‍ താമസിക്കുന്നു. അവര്‍ മാംസാഹാരം കൊണ്ടു ഉദരപൂരണം നടത്തുന്നു. വലിയ മത്സ്യങ്ങളുടെ ചര്‍മ്മം ഉപയോഗിച്ച് താമസിക്കുവാനുള്ള കൂടാരം ഉണ്ടാക്കുന്നു. മത്സ്യത്തിന്റെ കൊഴുപ്പുകൊണ്ട് പ്രകാശം കൊളുത്തുന്നു. ഇരയെ പിടക്കുവാനും മുറിക്കുവാനും വറുക്കുവാനും ആവശ്യമുള്ള വസ്തുക്കുള്‍ സംഭരിച്ച് കാര്യങ്ങള്‍ നടത്തുന്നു. നായ്ക്കളും മാനുകളും അവര്‍ക്ക് ജോലിയില്‍ സഹായകമാകുന്നു.
ദക്ഷിണധ്രുവത്തില്‍ മനുഷ്യരോ മൃഗങ്ങളോ വസിക്കുന്നില്ല. പക്ഷെ അവിടെ പെന്ഗ്വിന് വര്‍ഗ്ഗത്തില്‍ പെട്ട രണ്ടുകാലു കൊണ്ട് സഞ്ചരിക്കുന്ന പക്ഷികളെ കാണുവാന്‍ സാധിക്കുന്നു. വിട്ടില്‍ പോലുള്ള ഉറുമ്പുകളും ഉണ്ട്. ഈ ധ്രുവപ്രദേശത്ത് സമതലപ്രദേശങ്ങളിലെ വാസികള്‍ക്ക് ജീവിതം അസാദ്ധ്യമാണ്. പക്ഷെ ഇവിടെയുള്ളവര്‍ പുരാതനകാലം മുതല്‍ ഇവിടെ ജീവിച്ച് വംശവൃദ്ധി നടത്തിവരുന്നു. ഇതില്‍ നിന്ന് നമുക്ക് ഒരുകാര്യം മനസ്സിലാക്കാം. പ്രാണികള്‍ക്കു ഏതു പരിതഃസ്ഥിതിയിലും ജീവിക്കുവാന്‍ തക്ക ശേഷി വളര്‍ത്തിയെടുക്കുവാന്‍ കഴിയും. പ്രകൃതി അതിനുവേണ്ട സാധനസാമഗ്രികള്‍ ലഭ്യമാക്കിക്കൊടുക്കുന്നു. കടുത്ത തണുപ്പുള്ള ഹിമപ്രദേശങ്ങളില്കൂടിയും ചില പ്രത്യേകതരം ജീവികളെ കണ്ടുവരുന്നു. വെളുത്തകരടി, വെളുത്തപൂച്ച, വെളുത്തപക്ഷി, വെളുത്ത ആമ എന്നിവ പായലിനെ തന്നെ തങ്ങളുടെ ഭക്ഷണമായി ഉപയോഗിക്കുന്നു. ഈ പ്രദേശങ്ങളില്‍ കണ്ടുവരുന്ന പാറയുടെ ഗുഹകള്‍ക്കു താഴെ അവര്‍ താമസിച്ചുവരുന്നു. അടുത്തസ്ഥലങ്ങളില് നിന്നു തന്നെ തങ്ങള്‍ക്കു വേണ്ട ഭക്ഷണം നേടുകയും ചെയ്യുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്ന മാനുകളും ആടുകളും മാംസാഹാരികള്‍ക്കു ഭോജനമായിത്തീരുന്നു.
മേല്‍ പ്രസ്താവിച്ചത് ഹിമപ്രദേശത്തെ നിവാസികളുടെ ജീവിതചര്യയെ കുറിച്ചാണ്. ഇനി നോക്കേണ്ടത് മഹത്വകാംക്ഷിയായ മനുഷ്യന് ഭൗതികമായി ആ പ്രദേശത്തുപോയി എന്തു അന്വേഷിക്കുകയും നേടുകയും ചെയ്യാനാവും എന്നതാണ്. ഈ ഉദ്ദേശം വച്ച് വളരെ ഉയര്‍ന്ന സ്ഥലങ്ങളില്‍ എത്തിച്ചേരുവാനുള്ള മോഹം വെടിയേണ്ടിവരും. അവിടം വരെ എത്തുക എന്നകാര്യം അപായം നിറഞ്ഞതും ബുദ്ധിമുട്ടുള്ളതുമാണ്. കൈലാസം, മാനസസരോവര്‍ എന്നിവിടെ യാത്രചെയ്തിട്ടുള്ളവര്‍ക്കും ഗംഗോത്രിയുടെയും ബദരീനാഥിന്റെയും ഇടയ്ക്കുള്ള മാര്‍ഗ്ഗം കാല്നടയായിപോയിട്ടുള്ളവര്ക്കും അറിയാം ഇപ്രകാരമുള്ള ഉദ്യമം എത്ര കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന്.
ആദ്ധ്യാത്മികമായ ലക്ഷ്യമുള്ളവരുടെ കാര്യം വേറെയാണ്. എന്നാല്‍ കേവലം ഭൗതികമായ നേട്ടം ഉദ്ദേശിക്കുന്നവര്‍ക്കും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളില്‍ പെട്ടു സുഖസൗകര്യമുള്ള ജീവിതത്തില്‍ അപകടം വരുത്തി വക്കേണ്ട ആവശ്യം എന്താണ്. ആദ്ധ്യാത്മവാദികളെ കൂടാതെ മറ്റൊരുകൂട്ടര്‍ ഗവേഷകന്മാരും ശാസ്ത്രജ്ഞന്മാരും ആണ്. ഇവരും തങ്ങളുടെ കഴിവ് പ്രകടമാക്കാനും റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ വേണ്ടിയും പിന്‍ഗാമികള്‍ക്ക് ഉപയോഗപ്രദമാക്കുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിക്കാനും വേണ്ടിയുള്ള പ്രയത്നത്തില്‍ മുഴുകി കഴിയുന്നു.
ഹിമാലയം ഈ കാഴ്ചപ്പാടിലൂടെയും അന്വേഷണവിധേയമാക്കേണ്ടതാണ്. ഉത്തരധ്രുവപ്രദേശം പോലുള്ള സ്ഥലം ഗവേഷകരുടെ ആകര്‍ഷണകേന്ദ്രമായി തീരുമ്പോള്‍ അവര്‍ക്ക് അവിടത്തെ പരിസ്ഥിതികള്‍ അറിയുവാന്‍ വേണ്ടി ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്ക് പ്രോത്സാഹനം നല്കുകയാണെങ്കില് ഹിമാലയത്തിലെ ഭൗതികസമ്പത്തിനെ അന്വേഷിച്ച്കണ്ടെത്തുവാനുള്ള ഗവേഷകരുടെ ഉത്സാഹം എന്തുകൊണ്ട് ഉണരാതിരിക്കുകയില്ല?
പ്രതികരിക്കാൻ ഇവിടെ എഴുതുക: