അഗര്‍ത്തല: മനുഷ്യ സംസ്കാരത്തിന്റെ പുരോഗതിയാണ് ഓരോ ക്ഷേത്രവും ലക്ഷ്യം വെയ്ക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. പൗരാണിക കാലം മുതല്ക്കേ ഭാരതീയ സംസ്കാരവും ആധ്യാത്മികയും ഇഴച്ചേര്‍ന്ന് കിടക്കുന്നു.
ദൈവീക സാന്നിധ്യമില്ലാത്ത എന്തും അപൂര്‍ണമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് എന്ത് കാര്യത്തിന് മുന്‍പും ഈശ്വരനെ പൂജിച്ച് തുടങ്ങണനമെന്ന് പറയുന്നത്. ദക്ഷിണേശ്വര് കാളി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകള്‍ ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിക്കുമ്പോള്‍ ആത്മീയ ഉണര്വിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ അന്തരാ സര്‍ക്കാര്‍ ദേബ്, ബിജെപി സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: