ന്യൂഡല്‍ഹി: ലാവ്ലിന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിയായ കേസ് സുപ്രീം കോടതി സെപ്തംബര്‍ 12-ന് പരിഗണിക്കും. 35-ാം തവണയാണ് കേസ് വീണ്ടും പരിഗണനയ്ക്കെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം പരിഗണിക്കുന്നത്.
നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി. ടി രവികുമാര്‍ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയില്‍ താന്‍ ഈ കേസില്‍ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയത്. ഇതുവരെ 34 തവണയാണ് ഇതുവരെ ലാവ്ലിന് കേസ് മാറ്റിവച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: