മാലി : മാലദ്വീപില്‍ ശനിയാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് രണ്ടാം തവണയും ജനവിധി തേടുന്നുണ്ട്. മാലിദ്വീപിലെ തിരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സോലിഹിനെ കൂടാതെ ഡെമോക്രാറ്റുകളുടെ ഇല്യാസ് ലബീബ്, പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസിന്റെ മുഹമ്മദ് മുയിസു എന്നിവരുള്‍പ്പെടെ ഏഴ് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. ലബീബ് മുഹമ്മദ് നഷീദിന്റെ കീഴിലുള്ള എംഡിപിയില്‍ നിന്ന് വിഘടിച്ച് പോയ വിഭാഗത്തില്‍ പെട്ടയാളാണ്. യമീനെ കോടതി ശിക്ഷിച്ചതിന് ശേഷം പ്രതിപക്ഷ സഖ്യത്തെ പ്രതിനിധീകരിച്ചാണ് ഡോ മുയിസു മത്സരിക്കുന്നത്.
രണ്ട് ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. മാലിദ്വീപിന് പുറത്ത് തിരുവനന്തപുരം, ക്വാലാലംപൂര്‍, കൊളംബോ, ലണ്ടന്‍, അബുദാബി എന്നിവിടങ്ങളിലും പോളിംഗ് സ്റ്റേഷനുകളുണ്ട്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പോളിംഗ് . വൈകിട്ട് 4.30ന് വോട്ടെണ്ണല്‍ ആരംഭിക്കും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ ശക്തമായ പങ്കാളിയാണ് മാലദ്വീപ്.അയല്‍പക്കത്തിന് ആദ്യം നയം ഇന്ത്യ സജീവമായി പിന്തുടരുന്നതിനാല് മാലിദ്വീപിന് ഉയര്‍ന്ന പരിഗണനയാണ് രാജ്യം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: