ന്യൂദല്‍ഹി: ഇസ്ലാമിക രാഷ്ട്രങ്ങളുമായുള്ള മോദിയുടെ വ്യക്തിബന്ധത്തിന് ലഭിച്ച വലിയ സമ്മാനമായി ഒമാന്‍ പ്രധാനമന്ത്രിയുടെ ദല്‍ഹി സന്ദര്‍ശനം. ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒമാന്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച ദല്‍ഹിയില്‍ എത്തി.
#WATCH | G 20 in India | Oman PM and Sultan Haitham bin Tariq Al Said arrives in Delhi for the G 20 Summit pic.twitter.com/ttJlUkddcv
— ANI (@ANI) September 8, 2023
ഒമാന്‍ പ്രധാനമന്ത്രി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ആണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയത്. അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ഔപചാരികമായ സ്വീകരണം നല്കി.
ഒമാനില്‍ മോദി നടത്തിയ സന്ദര്‍ശനങ്ങള്‍ അവിടുത്തെ നേതാക്കളുമായുള്ള സൗഹൃദം ഗാഢമാക്കിയിരുന്നു. 2018ലെ സന്ദര്‍ശനത്തില്‍ അദ്ദേഹം സുല്‍ത്താന്‍ സയ്യിദ് ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിനെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: