കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍വകലാശാലകളില്‍ നിന്ന് അഴിമതിയും അക്രമവും തുടച്ചുനീക്കുമെന്ന് ഗവര്‍ണര്‍ സിവി ആനന്ദ ബോസ് പറഞ്ഞു. ഞാന്‍ സര്‍വ്വകലാശാലയുടെ ചാന്‍സലറാണ്, ഞങ്ങളുടെ സര്‍വ്വകലാശാലകള്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദേഹം പറഞ്ഞു.
അവസാന നിമിഷം വരെ ഇതിനെതിരെ പോരാടുമെന്ന് രവീന്ദ്രനാഥ ടാഗോറിന്റെ പേരിലും സ്വാമി വിവേകാനന്ദന്റെ പേരിലും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. പത്തുകോടി സഹോദരങ്ങള്‍ എന്നോടൊപ്പമുണ്ട്. കാമ്പസുകളും വിദ്യാഭ്യാസ സമ്പ്രദായവും അഴിമതി മുക്തമാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ രാജ്ഭവന് പങ്കിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഗവര്‍ണര്‍ ചില സര്‍വ്വകലാശാലകളുടെ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിച്ചതിനെച്ചൊല്ലി രാജ്ഭവനും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും തമ്മില്‍ വാക്പോരില്‍ മുഴുകിയിരിക്കുന്ന സമയത്താണ് ഈ പ്രസ്താവന. അഖില സംസ്ഥാന എയ്ഡഡ് സര്‍വകലാശാലയുടെ എക്സ് ഒഫീഷ്യോ ചാന്‍സലറായ സി.വി.ആനന്ദ ബോസ് കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് ഇഷ്ടമുള്ളവരെയാണ് വൈസ് ചാന്‍സലറായി നിയമിക്കുന്നത്.
ഇടക്കാല വിസിമാരെ നിയമിക്കാനുള്ള തന്റെ സമീപകാല നീക്കത്തെക്കുറിച്ച് ബോസ് പറഞ്ഞു, ‘ബംഗാള്‍ വിദ്യാഭ്യാസ മന്ത്രാലയം വിസിമാരെ നിയമിച്ചു. ‘നിങ്ങള്‍ക്ക് തെറ്റുപറ്റി, സര്‍ക്കാരേ, നിങ്ങള്‍ക്ക് തെറ്റുപറ്റി’ എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ‘നിങ്ങളുടെ നടപടി സര്‍ക്കാര്‍, നിയമവിരുദ്ധമാണ്, നിയമവിരുദ്ധമാണ്, നിയമവിരുദ്ധമാണ്, വലിയ അക്ഷരത്തില്‍’ എന്ന് സുപ്രീം കോടതി പറഞ്ഞു.
എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കും പോകേണ്ടി വന്നു; അവര്‍ക്ക് രാജിവെക്കേണ്ടിവന്നു. ‘ഇപ്പോള്‍, ഈ സാഹചര്യത്തില്‍, എനിക്ക് ഇടക്കാല വിസിമാരെ നിയമിക്കേണ്ടിവന്നു. ഇത് തെറ്റാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു, എന്നാല്‍ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് കല്‍ക്കട്ട ഹൈക്കോടതി പറഞ്ഞു.
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത സ്ഥാനാര്‍ത്ഥിയെ നിയമിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം ബോസ് കൂടുതല്‍ വിശദീകരിച്ചു, ‘സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തവരെ ഇടക്കാല വൈസ് ചാന്‍സലര്‍മാരായി എനിക്ക് നിയമിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാം.
ചിലര്‍ അഴിമതിക്കാരായിരുന്നു എന്നതാണ് സത്യം; ചിലര്‍ ഒരു വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചതായി ആരോപിക്കുന്നു, ചിലര്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. ‘ഇനി പറയൂ സഹോദരീ സഹോദരന്മാരേ, ഇടക്കാല വിസി അഴിമതിക്കാരനായിരിക്കുമോ? ഒരു വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നവന്? പറയൂ സഹോദരീ സഹോദരന്മാരേ. എന്നോട് പറയൂവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നിയോഗിച്ച അഞ്ച് വൈസ് ചാന്‍സലര്‍മാരെ ടിഎംസി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഉപദ്രവിച്ചതായി ബോസ് ആരോപിച്ചു, ‘ഗുണ്ടകള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി അവര്‍ എന്നോട് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയം അവരെ ഭയപ്പെടുത്തുകയായിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി. രാജിവെക്കുന്നതിന് മുമ്പ് വി.സി.മാര്‍ ആത്മവിശ്വാസത്തോടെ എന്നോട് പറഞ്ഞത് ഇതാണ്. ഞാന്‍ ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: