ചെന്നൈ: ചെന്നൈയിലെ ദേശീയപാതാ പദ്ധതികളുടെ പുരോഗതി താന്‍ അവലോകനം ചെയ്തിട്ടുണ്ടെന്നും ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷത്തിന്റെ അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യ മാസം ആരംഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ചെന്നൈ ട്രേഡ് സെന്ററില്‍ നടന്ന അശോക് ലെയ്ലാന്‍ഡ് ലിമിറ്റഡിന്റെ 75ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മോദിസര്‍ക്കാര്‍ 36 ഗ്രീന്‍ എക്സ്പ്രസ് ഹൈവേയാണ് വികസിപ്പിക്കുന്നത്.
ചെന്നൈയെ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്ന പദ്ധതികളാണ് വരുന്നത്. ഇതിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈയിലെ ദേശീയ പാത പദ്ധതികളുടെ പുരോഗതി താന്‍ അവലോകനം ചെയ്തുവെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷാവസാനമോ 2024 ജനുവരിയിലോ ആരംഭിക്കും. അതിനാല്‍, നിങ്ങള്‍ക്ക് ഈ മേഖലയില്‍ ലക്ഷ്വറി ബസുകളും സ്ലീപ്പര്‍ കോച്ചുകളും ആരംഭിക്കാം. ടിക്കറ്റ് നിരക്ക് 30 ശതമാനം കുറയ്ക്കാം, കാരണം ഇന്ധനച്ചെലവ് കുറവായിരിക്കുമെന്ന് ഉറപ്പാണ്.
Reviewed the progress of ongoing National Highway projects in the state of Tamil Nadu in Chennai today. pic.twitter.com/jL0QNWuj2n
— Nitin Gadkari (@nitin_gadkari) September 7, 2023
മണാലി മുതല്‍ ലഡാക്കിലെ ലേ വരെ ഞങ്ങള്‍ ഇതിനകം 56 തുരങ്കങ്ങളും റോഡുകളും നിര്‍മ്മിക്കുകയാണ്. 11.8 കിമീ ദൂരമുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ സോജിലാ ടണലില്‍ 70 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് 18 തുരങ്കങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രക്രിയയിലാണ് ഞങ്ങള്‍. അതില്‍ 14 തുരങ്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞുവെന്നും അദേഹം പറഞ്ഞു.
പ്രവേശന നിയന്ത്രിത ഹൈവേ പദ്ധതിയിലൂടെ നമ്മള് ഇന്ന് സൂറത്ത്, നാസിക്, അഹമ്മദ്നഗര്‍, കര്‍ണൂല്‍, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ ചെന്നൈയെ ദല്‍ഹിയുമായി ബന്ധിപ്പിക്കുകയാണ്.
റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിര്‍മ്മാണ സാമഗ്രികള്‍ നേരത്തെ ഉപയോഗിച്ചിരുന്നതിനേക്കാള്‍ മികച്ച കരുത്തും ഗുണനിലവാരമുള്ളതുമാണ്. 2023-24ല്‍ ഏകദേശം 13,800 കിലോമീറ്റര്‍ ദേശീയ പാതകള്‍ (എന്‍എച്ച്) നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് ജൂലൈയില്‍ നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ നീളം ഏകദേശം 59 ശതമാനം വര്‍ദ്ധിച്ചു നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, യുഎസിനുശേഷം രാജ്യത്തിന് ഇപ്പോള്‍ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുണ്ടെന്ന് മന്ത്രി നേരത്തെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: