കൊച്ചി: ഇന്ത്യന്‍ ഫുട്!ബോള്‍ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോണ്‍സറാകാന്‍ റിലയന്‍സ് റീട്ടെയിലിന്റെ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ പെര്‍ഫോര്‍മാക്സ്, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി (എഐഎഫ്എഫ്) പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തം എല്ലാ ഗെയിമുകള്‍ക്കുമുള്ള കിറ്റുകള്‍ നിര്‍മ്മിക്കാനുള്ള പ്രത്യേക അവകാശം പെര്‍ഫോര്‍മാക്സിന് നല്കുന്നു.
കൂടാതെ എഐഎഫ്എഫിന്റെ പുരുഷ, വനിതാ, യൂത്ത് ടീമുകളുടെ മത്സരങ്ങള്‍, യാത്ര, പരിശീലനങ്ങള്‍ എന്നിവയ്ക്കുള്ള വസ്ത്രങ്ങളുടെ ഏക വിതരണക്കാരാവുകയും ചെയ്യും. ഇതിനൊപ്പം മെര്‍ച്ചന്‍ഡൈസ് സ്പോണ്സര് എന്ന നിലയില്‍, ഔദ്യോഗിക ടീം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനും വിതരണത്തിനും പെര്‍ഫോര്‍മാക്സ് മേല്‍നോട്ടം വഹിക്കും.
സെപ്തംബര്‍ ഏഴു മുതല്‍ പത്തു വരെ തായ്ലന്ഡില് നടക്കുന്ന 49മത് കിംഗ്സ് കപ്പ് 2023ന്റെ ഉദ്ഘാടന മത്സരത്തില്‍ പുതിയ കിറ്റ് ധരിച്ചു ടീം ഇന്ത്യ ഇറാഖിനെ നേരിടും. ‘എഐഎഫ്എഫുമായുള്ള സഹകരണം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യയില്‍ ഫുട്ബോളിന് അപാരമായ സാധ്യതകളുണ്ട്, വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഉയര്‍ച്ച ഞങ്ങള്‍ മുന്‍കൂട്ടി കാണുന്നു.
പെര്ഫോര്മാക്സിലൂടെ ഇന്ത്യയില്‍ സ്പോര്‍ട്സ് എല്ലാവര്ക്കും പ്രാപ്യമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യവുമായി ഈ പങ്കാളിത്തം ചേര്‍ന്നിരിക്കുന്നു.’ റിലയന്‍സ് റീട്ടെയില്‍ ഫാഷന്‍ & ലൈഫ്സ്റ്റൈല്‍ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് അഭിപ്രായപ്പെട്ടു.
ഓട്ടം, പരിശീലനം, റാക്കറ്റ് സ്പോര്‍ട്സ് എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആക്സസറികള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പെര്‍ഫോര്‍മാക്സ് നല്കുന്നു. ജസ്പ്രീത് ബുംറ, രവി ദാഹിയ, ഹര്മിലന് കൗര്‍, മനു ഭേക്കര്‍, റിധി ഫോര്‍, യോഗേഷ് കത്തൂനിയ, പ്രമോദ് ഭഗത് തുടങ്ങിയ പ്രശസ്ത കായികതാരങ്ങളുമായി കഴിഞ്ഞ വര്‍ഷം പെര്‍ഫോര്‍മാക്സ് സഹകരിച്ചിരുന്നു.
ഇന്ത്യയിലുടനീളമുള്ള 1,500ലധികം സ്റ്റോറുകളിലും അജിയോ, ജിയോമാര്‍ട്ട് തുടങ്ങിയ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും പെര്‍ഫോര്‍മാക്സ് ആക്റ്റീവ്വെയര്‍ ലഭിക്കും. പെര്‍ഫോര്‍മാക്സ് എക്സ്ക്ലൂസീവ് സ്റ്റോറുകളിലും രാജ്യവ്യാപകമായി തിരഞ്ഞെടുത്ത റീട്ടെയില്‍ ലൊക്കേഷനുകളിലും ഔദ്യോഗിക ഫാന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: