Categories: Kerala

18 വയസ് കഴിഞ്ഞപ്പോൾ കൂട്ടുകൂടി മൊബൈൽ മോഷണം ഉൾപ്പെടെ നടത്തി; ഒന്നര വർഷമായി വീട്ടിലെത്തിയിട്ട്; ക്രിസ്റ്റലിനെതിരെ ഗുരുതര ആരോപണവുമായി അമ്മ

Published by

കൊച്ചി: എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ക്രിസ്റ്റലിനെതിരെ ഗുരുതര ആരോപണവുമായി അമ്മ. മകൻ 18 വയസ് മുതൽ മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷം മുൻപ് വീട്ടുവിട്ടുപോയതാണ് മകൻ.

ഇടയ്‌ക്കിടെ വീട്ടിൽ നിന്നിറങ്ങിപ്പോവുന്ന സ്വഭാവമുണ്ട് ക്രിസ്റ്റലിന്. രാത്രി പോയാൽ രാവിലെയാകും തിരികെ എത്തുക. എവിടേക്കാണ് പോകുന്നതെന്ന് പറയില്ലെന്നും അമ്മ പറഞ്ഞു. കതകടച്ച് വീടിനുള്ളിൽ ഇരിക്കാറാണ് പതിവ്. എന്തിനാണ് മദ്യപിച്ചതെന്ന് ചോദിക്കുമ്പോൾ ചീത്ത വിളിക്കും- അമ്മ കൂട്ടിച്ചേർത്തു. ക്രിസ്റ്റിൽ എന്നാണ് പേര്. പത്തനംതിട്ടയിൽ ജോലിക്ക് പോയതാണ്. 18 വയസ് കഴിഞ്ഞപ്പോൾ കൂട്ടുകൂടി മൊബൈൽ മോഷണം ഉൾപ്പെടെ നടത്തിയിരുന്നതായും അമ്മ പറഞ്ഞു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. എട്ടുവസയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പാഠത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പോലീസ് പിന്തുടരുന്നത് മനസിലാക്കിയ ക്രിസ്റ്റിൽ വേഷവും രൂപവും മാറിയായിരുന്നു സഞ്ചാരം. ഫോണും സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചു. പിടിയിലാകും എന്നറിഞ്ഞതോടെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് താഴെ ഒളിക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ നദിയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by